Categories
vatakaraspecial

അടിപൊളിയാണ് വടകരയിലെ ക്യൂന്‍സ് റോഡ്

വടകര : നവീകരണം പൂര്‍ത്തിയായ ക്യൂന്‍സ് റോഡ് ഇന്ന് നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലുമണിക്ക് സി.കെ. നാണു എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും.

നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ക്യൂന്‍സ് റോഡിലെ കച്ചവടക്കൂട്ടായ്മ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
മെയിന്‍ റോഡ് മുതല്‍ പള്ളിറോഡ് വരെയും ഗോകുലം ടവര്‍ വരെയും റോഡ് പൂര്‍ണമായും ദീപാലംകൃതമാക്കി. ഇത് ഒരാഴ്ചയോളം തുടരും. ഉദ്ഘാടനത്തിനുശേഷം കരോക്കെ ഗാനമേളയുമുണ്ടാകും . മെയിന്‍ റോഡ് മുതല്‍ പള്ളിറോഡ് വരെയും ഗോകുലം ടവര്‍ വരെയും റോഡ് പൂര്‍ണമായും ദീപാലംകൃതമാക്കി. ഇത് ഒരാഴ്ചയോളം തുടരും. ഉദ്ഘാടനത്തിനുശേഷം കരോക്കെ ഗാനമേളയുമുണ്ടാകും.
സി.കെ. നാണു എം.എല്‍.എ. തന്റെ ഫണ്ടില്‍നിന്ന് അനുവദിച്ച 40 ലക്ഷംരൂപ ചെലവഴിച്ചാണ് ക്യൂന്‍സ് റോഡ് നവീകരിച്ചത്. നിലം ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയതിനു പുറമെ ഇരുവശത്തും നടപ്പാതകളും ഒരുക്കി. റോഡിന്റെ വീതിയും കൂട്ടി. വ്യാപാരികള്‍ സ്വമേധയാ ഇതിന് സ്ഥലം വിട്ടുനല്‍കി.
ഇനി റോഡിന്റെ ഇരുവശത്തും വിളക്കുകാലുകള്‍ സ്ഥാപിച്ച് വൈദ്യുതീകരണവും നടത്തും. ഇതിനായി നഗരസഭ 10 ലക്ഷം രൂപ വകയിരുത്തി. ജില്ലാ ആസൂത്രണസമിതി ഇതിന് അംഗീകാരം നല്‍കിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു പറഞ്ഞു. റോഡ് നവീകരിച്ചതിനുപിന്നാലെ ക്യൂന്‍സ് റോഡില്‍ കച്ചവട ഫെസ്റ്റ്, സണ്‍ഡെ മാര്‍ക്കറ്റ് എന്നിവ തുടങ്ങാനുള്ള ഒരുക്കത്തിലാണ് വ്യാപാരികൂട്ടായ്മ.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP