ചെരണ്ടത്തൂര്‍ എംഎച്ച് ഇ എസ്സില്‍ റാംഗിംങ്ങ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

By | Tuesday August 20th, 2019

SHARE NEWS

വടകര: ചെരണ്ടത്തൂര്‍ എംഎച്ച് ഇ എസ്സ് കോളേജില്‍ റാംഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം.

ഒച്ചത്തില്‍ സംസാരിച്ചുവെന്ന് പറഞ്ഞാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചെരണ്ടത്തൂര്‍ എംഎച്ച് ഇ എസ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഭിഷ്ണവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ അഭിഷ്ണവിന്റെ വലതുചെവിയുടെ കര്‍ണ്ണപുടത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്.

അഭിഷ്ണവ് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സിയിലാണ്. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.

പ്രിന്‍സിപ്പളിന്റേയും അഭിഷ്ണവിന്റേയും പരാതിയില്‍ പയ്യോളി പൊലീസ് റാംഗിംഗ് ആക്ട് പ്രകാരം കേസെടുത്തു.

കോളേജില്‍ റാംഗിംഗ് പതിവാണെന്നും വിദ്യര്‍ത്ഥികളുടെ പരാതികള്‍ ഭീഷണി ഉപയോഗിച്ച് ഒതുക്കി തീര്‍ക്കാറുണ്ടാണെന്ന് ഒരു വിഭാഗം പറയുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്