നോമ്പുള്ളവര്‍ ഇഫ്താറിനും അത്താഴത്തിനുമിടയില്‍ വെള്ളം കുടിക്കാന്‍ മറക്കല്ലേ

By news desk | Monday June 4th, 2018

SHARE NEWS

വൃക്കയില്‍ കല്ലുള്ളവര്‍ റമദാന്‍ വ്രതം പ്രത്യേകമായി സൂക്ഷിക്കണമെന്ന് ഡോക്ടര്‍മ്മാര്‍ പറയുന്നു. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ മൂത്രനാളിയില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടാകും. ഇഫ്താറിനും അത്താഴത്തിനുമിടയില്‍ ധാരാളം വെള്ളം കുടിച്ചിരിക്കണം.

റമദാനിലെ അവസാനത്തെ നാളുകളില്‍ പ്രത്യേകിച്ചും. പലരും രാത്രികാലത്ത് ശരീരത്തിന് വേണ്ടത്ര ജലാംശം ലഭിക്കുന്നുണ്ടോ എന്നത് ശ്രദ്ധിക്കാറില്ല. ഇത് മൂത്രത്തിലെ കല്ലിനു കാരണമാകും. മറ്റു മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കല്ലുണ്ടാവാനുള്ള സാധ്യത റമദാനില്‍ കൂടുതലാണ്.

വേണ്ടത്ര വെള്ളം ശരീരത്തിന് ലഭിക്കാത്തതാണ് കാരണം. 24 മണിക്കൂറുകള്‍ക്കകം രണ്ട് ലിറ്റര്‍ വെള്ളം ശരീരത്തില്‍ നിന്ന് മൂത്രം വഴി ഒഴിവാകുന്നതിന് ആവശ്യമായത്ര വെള്ളം കുടിച്ചിരിക്കണം.

മൂത്രം തെളിഞ്ഞതോ ഇളം മഞ്ഞ നിറത്തിലുള്ളതോ ആയിരിക്കണം. കടുത്ത മഞ്ഞനിറമുള്ളതോ ചുവപ്പ് കലര്‍ന്നതോ ആണെങ്കില്‍ രക്തത്തിന്റെ അംശം മൂത്രത്തില്‍ ചേരാനിടയുണ്ട്. റമദാനിലെ അവസാന ദിവസങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...