വിശുദ്ധിയുടെ പുണ്യം തേടി ; റമസാന്‍ വ്രതാരംഭത്തിന് തുടക്കമായി

By news desk | Thursday May 17th, 2018

SHARE NEWS

കോഴിക്കോട് : മനസ്സിലും ശരീരത്തിലും വിശുദ്ധിയുടെ പുണ്യം നിറയുന്ന റമസാന്‍ വ്രതത്തിനു ഇന്നു തുടക്കമായി. ഹിജ്‌റ വര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമായ റമസാനിലാണ് പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്.

ഖുര്‍ആന്‍ അവതരണത്തിന്റെ കൂടി നന്ദിസൂചകമായാണ് വിശ്വാസികള്‍ വ്രതം അനുഷ്ഠിക്കുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് അവര്‍ വ്രതാനുഷ്ഠാനത്തിലൂടെ സ്രഷ്ടാവിങ്കലേക്കു കൂടുതല്‍ അടുക്കുന്നു. അനാവശ്യ വാക്കും പ്രവൃത്തിയും തര്‍ക്കവുമെല്ലാം ഉപേക്ഷിക്കല്‍ വ്രതത്തിന്റെ ഭാഗമാണ്.

രോഗി, കുട്ടികള്‍, ബുദ്ധിഭ്രമം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അവശരായ വൃദ്ധര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്ക് റമസാനിലെ വ്രതം നിര്‍ബന്ധമാണ്.

ഇസ്‌ലാം അനുശാസിക്കുന്നത്. മാസങ്ങളില്‍ അല്ലാഹു ഏറ്റവും കൂടുതല്‍ പവിത്രമാക്കിയ റമസാനില്‍ ഖുര്‍ആന്‍ പാരായണത്തിനും സക്കാത്ത് നല്‍കലിനും ദാനധര്‍മങ്ങള്‍ക്കുമെല്ലാം കൂടുതല്‍ പ്രതിഫലം ലഭിക്കുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...