Categories
Flash News

പള്ളികളില്‍ നിന്ന് അവര്‍ നേരത്തെ വിടവാങ്ങി…

വടകര: കോവിഡ് വ്യാപന സാഹചര്യത്തില്‍ നിറം മങ്ങി റംസാന്‍ ആഘോഷങ്ങള്‍. നിയന്ത്രമുള്ള പ്രദേശങ്ങളിലെല്ലാം പള്ളികളില്‍ വിശ്വാസികളുടെ പ്രവേശനം പരിമിതപ്പെടുത്തിയിട്ടുത്. ഇസ്ലാം വിശ്വാസികള്‍ ഏറെ പുണ്യമെന്ന് കരുതുന്നഅവസാന വെള്ളിയാഴ്ചയായ ഇന്നും പള്ളികളിലെത്തിയ വിശ്വാസികളുടെ എണ്ണം നന്നേ കുറവ്.

നാളെ മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുവാന്‍ പോകുന്ന ലോക്ക് ഡൗണിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണം വരുന്ന വാര്‍ത്ത ഏറെ ദുഖത്തോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്. ഇന്നത്തെ ജുമുഅ പ്രഭാഷണവും ഒരു വിടവാങ്ങല്‍ പ്രഭാഷണമായിരുന്നു. വിശുദ്ധമാസത്തിലെ പ്രധാനപ്പെട്ട ചുരുങ്ങിയ ദിവസ്സങ്ങളാണ് ഇനി ബാക്കിയുള്ളൂ ആ ദിവസ്സങ്ങളും ലോക്ക് ഡൗണ്ണില്‍ പെട്ടതിന്റെ വിഷമത്തിലാണ് വിശ്വാസികള്‍.
ജുമുഅ പ്രാര്‍ത്ഥനയില്‍ കോവിഡ് മഹാമാരിയില്‍ നിന്നും് ലോകത്തിന്റെ മോചപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പെരുന്നാള്‍ നമസ്‌ക്കാരം, ഇഫ്ത്താര്‍ മീറ്റ് ഉള്‍പ്പെടെയുള്ളവ പ്രധാന ചടങ്ങുകള്‍ മാറ്റിവെച്ചിരുന്നു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS