റേഷന്‍കടകളില്‍ നിന്നും ആധാര്‍ ലിങ്ക് ചെയ്യാന്‍ അവസരം

By | Thursday July 11th, 2019

SHARE NEWS
വടകര:   റേഷന്‍ കാര്‍ഡിലേക്ക് ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലാത്തവര്‍ക്ക് കേരളത്തിലെ ഏത് റേഷന്‍കടകളില്‍ നിന്നും ആധാര്‍ ലിങ്ക് ചെയ്യാന്‍ അവസരം. അപേക്ഷകര്‍ നേരിട്ടെത്തി വിരല്‍ പതിപ്പിച്ചാണ് ആധാര്‍ ലിങ്ക് ചെയ്യേണ്ടത്. ഇത് കൂടാതെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴിയും ആധാര്‍ ലിങ്ക് ചെയ്യാം.
ആധാര്‍ ലിങ്ക് ചെയ്തവര്‍ക്ക് മാത്രമേ ഭക്ഷ്യധാന്യങ്ങള്‍ ഇനി മുതല്‍ ലഭ്യമാവൂ എന്നുള്ളതിനാല്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
രണ്ട് റേഷന്‍കാര്‍ഡില്‍ പേരുള്ളവര്‍, മരണപ്പെട്ടവരുടെ പേര് നീക്കം ചെയ്യാത്തവര്‍ എന്നിങ്ങനെയുള്ളവരും ആവശ്യമായ അപേക്ഷ നല്‍കി പേര് നീക്കം ചെയ്യണം.
രണ്ട് കാര്‍ഡുകളില്‍ പേരുള്ള അംഗങ്ങള്‍ രണ്ട് കാര്‍ഡ് മുഖേനയും റേഷന്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അനര്‍ഹമായി വാങ്ങിയ സാധനങ്ങളുടെ കമ്പോള വില ഈടാക്കുന്നതാണ്. മരണപ്പെട്ട ആളുടെ പേരില്‍ അനര്‍ഹമായി വാങ്ങുന്ന സാധനങ്ങളുടെ വിലയും സര്‍ക്കാരിലേക്ക് ഒടുക്കേണ്ടതായി വരും. റേഷനിംഗ് സംബന്ധിച്ച എല്ലാ പരാതികളും ുഴ.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി എന്ന പരാതിപരിഹാര പോര്‍ട്ടല്‍ വഴി അറിയിക്കാവുന്നതാണ്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്