റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം വടകരയില്‍

By | Friday January 11th, 2019

SHARE NEWS

വടകര: ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള കോഴിക്കോട് ജില്ലാ സമ്മേളനം 14ന് വടകര ടൗണ്‍ ഹാളില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കാലത്ത് 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സി.കെ.നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്യും.മുന്‍ എം.എല്‍.എ
പി.വിശ്വന്‍ അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ ജോണി നല്ലൂര്‍
മുഖ്യാതിഥിയായിരിക്കും.സംസ്ഥാന ജനറല്‍ സിക്രട്ടറി ടി.മുഹമ്മദാലി സംഘടന റിപ്പോര്‍ട്ടവതരിപ്പിക്കും.

പ്രളയ ബാധിത റേഷന്‍ വ്യാപാരികള്‍ക്കുള്ള
ധനസഹായ വിതരണം പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ‘കേരളത്തിലെ പൊതു വിതരണവും ഭക്ഷ്യ സുരക്ഷയും’ എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സിമ്പോസിയം ഇ.കെ.വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

മുന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഇ.കെ.രാമന്‍കുട്ടി നായര്‍
വിഷയം അവതരിപ്പിച്ച് സംസാരിക്കും. വൈകീട്ട് നാലിന് നടക്കുന്ന
പൊതുസമ്മേളനം പാറക്കല്‍ അബ്ദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വടകര നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സി.മോഹനന്‍ പിള്ള മുഖ്യ പ്രഭാഷണം നടത്തും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...