Categories
Flash News

രവി കല്ലാച്ചിയുടെ ഓര്‍മ്മ പുതുക്കി സുഹൃദ് സംഘം

നാദാപുരം : രവി കല്ലാച്ചിയുടെ നാലാം വാര്‍ഷിക ഓര്‍മ്മ ദിനം കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ‘ രവി കല്ലാച്ചി പഠനകേന്ദ്ര’ത്തിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നടക്കുകയുണ്ടായി. രവി മാസ്റ്ററുടെ സഖാക്കളും സുഹൃത്തുക്കളുമായി നിരവധിയാളുകള്‍ പങ്കാളികളായി.

കരുത്തുറ്റ രാഷ്ട്രീയത്തിന്റെ ഇടിമുഴക്കം തീര്‍ത്ത നേതാവ്, കടുത്ത ഭാഷ്യത്തിനിടയിലും തന്റെ ശിഷ്യന്‍മാരെ ഹൃദയം കൊണ്ട് സ്‌നേഹിച്ച അധ്യാപകന്‍, ജീവിതം പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ് മറഞ്ഞ രവി കല്ലാച്ചിയുടെ പ്രോജ്വലമായസ്മരണ ആത്മ സുഹൃത്തുക്കള്‍ ഇപ്പോഴും നെഞ്ചിലേറ്റുകയാണ്.

ശ്രീധരന്‍ കുമ്മങ്കോട് അദ്ധ്യക്ഷത വഹിച്ച അനുസ്മരണയോഗത്തില്‍ രമേശ് ബാബു സ്വാഗതവും സുരേന്ദ്രന്‍ തൂണേരി നന്ദിയും പറഞ്ഞു.


ബാബുരാജ് ചാത്തങ്കോട്ട് നട രവി മാഷ് അനുസ്മരണ പ്രഭാഷണം നടത്തി. സഖാവ്. ശങ്കരന്‍ മാഷ്, സജീവന്‍ മൊകേരി ,അഡ്വഃ രഘുനാഥ്, . സുനില്‍ മുള്ളന്‍കുന്ന്, .അജയന്‍ പുത്തൂര്‍ , മധു സി.വി, സജീവന്‍ കുമ്മങ്കോട്, .മനു വരിക്കോളി, സതീശന്‍ മുടവന്തേരി തുടങ്ങിയവര്‍ സംസാരിച്ചു.

ഭാസ്‌ക്കരന്‍ നാദാപുരം
രവി കല്ലാച്ചിയെ അനുസ്മരിക്കുന്നു

ഐതിഹാസികമായ നക്‌സല്‍ ബാരി കാര്‍ഷിക പ്രക്ഷോഭത്തിന്റെ രാഷട്രീയ സന്ദേശം നെഞ്ചിലേറ്റിയ പോരാളിയായിരുന്നു രവി കല്ലാച്ചി.

അടിയന്തിരാവസ്ഥയിലെ ഫാസിസ്റ്റ് തേര്‍വാഴ്ചക്കെതിരെയുള്ള പോരാട്ടത്തിനു ശേഷം അധ്വാനിക്കുന്ന ജനവിഭാഗത്തെ സംഘടിപ്പിക്കുന്നതില്‍ വിപ്ലവ പ്രസ്ഥാനം ഊന്നല്‍ നല്‍കിയപ്പോള്‍ യുവജനങ്ങളെ സംഘടിപ്പിക്കുന്നതിലും യുവജനവേദി രൂപീകരിക്കുന്നതിലും നിരവധി സമരങ്ങള്‍ സംഘടിപ്പിക്കുന്നതിലും സഖാവ് മുന്‍നിരയിലുണ്ടായിരുന്നു.

അതെ പോലെ തന്നെ നാദാപുരം മേഖലകളില്‍ സിപിഎം ലീഗ് സംഘര്‍ഷം തുടര്‍ച്ചയായി നില നില്‍ക്കുകയും മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുകയും ജനങ്ങളുടെയാകെ സ്വൈരജീവിതം തകര്‍ന്നപ്പോള്‍ സിപിഐ (എംഎല്‍) പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമാധാന പ്രവര്‍ത്തനത്തില്‍ സഖാവ് ഉജ്ജ്വലമായ പങ്ക് വഹിച്ചു.

കര്‍ഷക തൊഴിലാളികളടക്കമുള്ള ജനവിഭാഗത്തെ സംഘടിപ്പിക്കുന്നതിലും ആദിവാസികളുടെ ഭൂ പ്രശ്‌നം സംസ്ഥാന തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും വിലങ്ങാട് മേഖലയില്‍ ആദിവാസികളെ സംഘടിപ്പിക്കുന്നതിലും സഖാവിന്റെ നേതത്വം ഉജ്ജ്വലമായിരുന്നു.

തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിലും വിപ്ലവ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തന്നതിനും പകരം അന്യവര്‍ഗ്ഗ നിലപാടുകളുടെ സ്വാധീനത്തിനടിപ്പെട്ട ചില സഖാക്കളോടൊപ്പം അകപ്പെട്ടു പോയെങ്കിലും സഖാവ് ഒരിക്കല്‍പ്പോലും കഴിഞ്ഞ കാല സമരപാതയെ തള്ളിക്കളയാന്‍ തയ്യാറായിട്ടില്ലെന്നത് തിരിച്ചറിയേണ്ടതുണ്ട്.

ഭാസ്‌ക്കരന്‍ നാദാപുരം

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS