Categories
Flash News

വായന ദിനത്തില്‍ വിദ്യാര്‍ത്ഥിള്‍ക്ക് കഥയുടെ മധുരം പകര്‍ന്ന് നല്‍കി അധ്യാപകര്‍

വടകര: വായന ദിനം മുതല്‍ കുട്ടികള്‍ക്ക് ഒരു വര്‍ഷകാലം കഥയുടെ മധുരം വിളമ്പി അദ്ധ്യാപകര്‍.

കീഴല്‍ ദേവീ വിലാസം യു പി സ്‌കൂള്‍ അദ്ധ്യാപകരാണ് സ്‌കൂളിലെ കുട്ടികള്‍ക്കായി ഒരു അധ്യയന വര്ഷം മുഴുവന്‍ കഥ പറയാന്‍ ഒരുങ്ങിയത് . വായന ദിനത്തില്‍ ആരംഭിക്കുന്ന വിദ്യാലയത്തിലെ തനതു പദ്ധതിയില്‍ പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്കായി ആയിരകണക്കിന് ഗുണപാഠ കഥകളുള്‍പ്പെടെയാണ് അദ്ധ്യാപകര്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത് .
ഓണ്‍ലൈന്‍ പഠനരീതി ആയതിനാല്‍ കഥകള്‍ കേള്‍ക്കാനുള്ള സാഹചര്യം കുറഞ്ഞു . വീടുകളില്‍ പോലും പുസ്തകങ്ങളുടെ ലഭ്യത കുറവും,പ്രാദേശിക ലൈബ്രറികള്‍ അടഞ്ഞു കിടന്നതോടെയും പ്രൈമറി കുട്ടികള്‍ക്ക് കഥ കേള്‍ക്കാനുള്ള അവസരങ്ങള്‍ കുറയുകയും ചെയ്തു . ഇത് ശ്രദ്ധയില്‍ പെട്ട വിദ്യാലയത്തിലെ അദ്ധ്യാപകരാണ് സമ്പൂര്‍ണ കഥാ വര്‍ഷം എന്ന ആശയം ആവിഷ്‌കരിച്ചത് . സ്‌കൂള്‍ ലൈബ്രറിയിലെ ആയിരകണക്കിന് കഥാ പുസ്തകങ്ങള്‍ അദ്ധ്യാപകര്‍ വായിച്ചു തിരഞ്ഞെടുത്ത കഥകള്‍ ഓരോ അദ്ധ്യാപകരും സ്‌കൂള്‍ സ്മാര്‍ട്ട് റൂം വഴി റെക്കോര്‍ഡ് ചെയ്തു പിന്നണിയില്‍ പശ്ചാത്തല സംഗ്ഗീതം കൂടെ ഒരുക്കിയാണ് എല്ലാ ദിവസവും കുട്ടികളില്‍ എത്തിക്കുന്നത് .
വര്‍ഷങ്ങള്‍ കഴിഞ്ഞാലും രക്ഷിതാക്കള്‍ക്ക് കുട്ടികളെ കേള്‍പ്പിക്കാനായി മുഴുവന്‍ കഥകളും സ്‌കൂള്‍ ഐ ടി വിഭാഗം സൂക്ഷിക്കുകയും ചെയുന്നുണ്ട് . കുട്ടികളില്‍ മൂല്യബോധം സൃഷ്ടിക്കുന്ന കഥകള്‍ അവതരിപ്പിക്കുന്നത് വഴി സര്‍ഗാത്മകമായ വികസനവും അറിവുകളുടെ ക്രമാനുഗതമായ വികാസവും കുട്ടികളിലുണ്ടാകും എന്നാണ് സ്‌കൂള്‍ അദ്ധ്യാപകര്‍ ചൂണ്ടി കാട്ടുന്നത് .
കഥകള്‍ പറഞ്ഞു കുട്ടികളിലെ എല്ലാ കഴിവുകളും വികസിപ്പിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസത്തിലാണ് ദേവീ വിലാസം യു പി സ്‌കൂളിലെ അദ്ധ്യാപകര്‍.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP