Categories
Flash News

കണ്ണിലെ ക്യാന്‍സര്‍ ;വടകരയില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്

വടകര: കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന ക്യാന്‍സര്‍ റെറ്റിനോ ബ്ലാസ്ലോമ ബാധിക്കുന്നവരില്‍ ഏറെയും മലബാറുകാര്‍.

പാലക്കാട് മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലക്കാര്‍. വടകരയില്‍ റെറ്റിനോ ബ്ലാസ്ലോമ
ബാധിച്ചവര്‍ ഏറെയുണ്ട്. കണ്ണിന് നടുവിലായി കറുത്ത് ഭാഗത്ത് വട്ടത്തില്‍ വെള്ളം നിറം ബാധിക്കുന്നതാണ് റെറ്റിനോ ബ്ലാസ്ലോമയുടെ പ്രധാന ലക്ഷണം. കോങ്കണ്ണ് ,കണ്ണ് വീക്കം, കണ്ണ് ചുവപ്പ് എന്നിവയും ലക്ഷണങ്ങളാണ്.
കേരളത്തില്‍ ഒരിടത്തും ചികിത്സയില്ലാത്തത് കൊണ്ട് കോയമ്പത്തൂരിലെ ആശുപ്രതികളെയാണ് രോഗികള്‍ പ്രധാനമായും ആശ്രയിക്കുന്നത്. കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്ന 130 പേരില്‍ 100 പേരും മലയാളികളാണ്. മലയാളികളില്‍ 99 ശതമാനം പേരും മലബാറുകാരുമാണെന്ന് പ്രശസ്ത ക്യാന്‍സര്‍ വിദഗ്ധന്‍ ഡോ നാരായണന്‍ കുട്ടി പറയുന്നു. നേത്ര – അര്‍ബുദ ചികിത്സാ മേഖലയില്‍ നല്ല ചികിത്സാ സൗകര്യങ്ങള്‍ ഉള്ള ആശുപത്രികളില്‍ മാത്രമേ ഈ രോഗത്തിന് ചികിത്സ ലഭിക്കുകയുള്ളൂ – അദ്ദേഹം പറഞ്ഞു. രോഗം വന്ന് കഴിഞ്ഞാല്‍ കൃത്രിമ കണ്ണ് വെയ്ക്കാറാണ് പതിവ്. രക്ത ബന്ധമുള്ളവര്‍ വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കാണ് ഇത്തരം അസുഖങ്ങള്‍ ലഭിക്കുന്നതെന്നാണ് പ്രാഥമിക പഠനം. വടക്കന്‍ കേരളത്തില്‍ രോഗം വ്യാപമാകുന്നതിനെ കുറിച്ച് പഠനം വേണമെന്ന ആവശ്യം ശക്തമാണ്. അപൂര്‍വ്വമായി മുതിര്‍ന്നവര്‍ക്കും ഈ രോഗം ബാധിക്കാറു്ണ്ട്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP