പഠനം മുടങ്ങിയ പെണ്‍കുട്ടിക്ക് സഹായവുമായി റവല്യൂഷണറി യൂത്ത്

By | Tuesday June 18th, 2019

SHARE NEWS

വടകര : കോളേജ് ഹോസ്റ്റലിലെ റാഗിംങ്ങിലും മാനസിക പീഡനത്തിലും മനംനൊന്ത് പഠനം നിര്‍ത്തേണ്ടി വന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് നല്‍കാതെ കഴിഞ്ഞ രണ്ടു വര്‍ഷമായി തമിഴ്‌നാട്ടിലെ പേരമ്പല്ലൂര്‍ ശ്രീനിവാസന്‍ കോളജ് ഓഫ് നഴ്‌സിംഗ് അധികൃതരുടെ ക്രൂരതയില്‍ പഠനം തുടരാനാവാതെ പ്രയാസപ്പെടുകയാണ്
കോഴിക്കോട് ചേളന്നൂരിലെ കൂലി തൊഴിലാളികളായ പി.ഷാജിയുടെയും,കെ.എം ജിവിഷയുടെയും മകളായ ആതിര.
കഴിഞ്ഞ രണ്ടു വര്‍ഷമായി നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് നല്‍കാന്‍ തയ്യാറാകാത്ത കോളജ് മാനേജ്‌മെന്റ് നടപടി മൂലം തുടര്‍ പഠനം പോലും മുടങ്ങുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.എസ്.എസ്.എല്‍.സിക്കും, +2 വിനും ഉന്നത വിജയം നേടിയ ആതിര തനിക്ക് ഇഷ്ടപ്പെട്ട തൊഴില്‍ മേഖല സ്വപ്‌നം കണ്ടാണ് നഴ്‌സിംഗ് കോഴ്‌സിന് ചേരാന്‍ തീരുമാനിച്ചത്.

എന്നാല്‍ തന്റെ പ്രതീക്ഷകളെ മുഴുവന്‍ തല്ലി കെടുത്തുന്ന മാനസികശാരീരിക പീഡനത്തെ തുടര്‍ന്ന് ആതിരയ്ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. വിദ്യാഭ്യാസ വായ്പയെടുത്ത് ആദ്യവര്‍ഷത്തെ ഒന്നര ലക്ഷത്തോളം ഫീസ് അടച്ചതും, ആതിരയുടെ സര്‍ട്ടിഫിക്കറ്റുകളും തിരിച്ച് നല്‍കാന്‍ മാനേജ്‌മെന്റ് ഇത് വരെ തയ്യാറായിട്ടില്ല.
സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന ആതിരയുടെ കുടുംബം വീട് വില്‍പ്പനയ്ക്ക് വെച്ച് ബാങ്ക് വായ്പ തിരിച്ചടക്കാനൊരുങ്ങുകയാണ്.വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.എല്‍.എക്കും, കലക്ടര്‍ക്കും പരാതി നല്‍കിയിട്ടും അനുകൂല നടപടി ഇതുവരെ ഉണ്ടായില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ട് വര്‍ഷം പിന്നിട്ടിട്ടും യാതൊരു മറുപടിയും ഉണ്ടായില്ല.
വിദ്യാഭ്യാസ മേഖലയില്‍ കൊടികുത്തി വാഴുന്ന കച്ചവട ലോബിയുടെ ധാര്‍ഷ്ഠ്യത്തിനും, ധിക്കാരത്തിനും മുന്നില്‍ തകരുന്നത് ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതവും അതുവഴി പാവപ്പെട്ടെരുകുടുംബത്തിന്റെ ഭാവി പ്രതീക്ഷയുമാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മോഹന വാഗ്ദാനങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന ഏജന്റുമാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് റവല്യൂഷണറി യുത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠനം മുടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസും സര്‍ട്ടിഫിക്കറ്റുകളും തിരിച്ച് നല്‍കണമെന്ന് യു.ജി.സിയും, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും നിയമം ഉണ്ടാക്കിയിട്ടും അതിനെ തകിടം മറിക്കുന്ന ഇത്തരം കച്ചവട സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രിക്കും,യു.ജി.സിക്കും റവല്യൂഷണറി യൂത്ത് പരാതി നല്‍കും. ആതിരയുടെ തുടര്‍വിദ്യാഭ്യാസത്തിനാവശ്യമായ സാഹചര്യമൊരുക്കാന്‍ അടിയന്തര ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട് ഈ വിഷയം മുന്‍നിര്‍ത്തി സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് അതിരയുടെ വീട് സന്ദര്‍ശിച്ച ശേഷം റവലൂഷണറി യൂത്ത് നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്