കര്‍ശന നിരീക്ഷണം ; മഞ്ചാടിയില്‍ മാത്യു ജോളിയുടെ തീരാപക്ക് ഇരയായി

By | Monday October 14th, 2019

SHARE NEWS

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ കേസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ചോദ്യം ചെയ്യലില്‍ പോലീസിന് ജോളി നല്‍കുന്ന മൊഴികളാണ് ഏറ്റവും ശ്രദ്ധേയം. ആറ് കൊലപാതകങ്ങളും നടത്തിയത് താനാണെന്ന് സമ്മതിച്ച ജോളി ഒരോ കൊലകളും എങ്ങനെ നടത്തിയെന്നും വിശദീകരിക്കുന്നുണ്ട്.

മരിച്ച ആറ് പേരില്‍ തനിക്ക് ഏറ്റവും കൂടുതല്‍ പക തോന്നിയത് ഭാര്‍ത്താവ് റോയിയുടെ അമ്മാവനായ മഞ്ചാടിയില്‍ മാത്യുവെന്ന എംഎം മാത്യുവിനോടായിരുന്നെന്നാണ് ജോളി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. റോയിയെ എങ്ങനെ കൊന്നും എന്നതും ജോളി പോലീസിന് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എംഎം മാത്യു 2014 ഏപ്രിലിലാണ് ജോളിയുടെ ഭര്‍തൃ മാതാവ് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എംഎം മാത്യു (68) മഞ്ചാടിയില്‍ മരിച്ചത്. ബിഎസ്എഫില്‍ സൈനികനായിരുന്ന മാത്യു വിരമിച്ച ശേഷമാണ് നട്ടിലെത്തിയത്. മൂന്ന് പെണ്‍മക്കളും ഭര്‍ത്താക്കന്‍മാരുടെ വീട്ടിലായി

മാത്യുവിന്റെ ഭാര്യ ബന്ധുവീട്ടില്‍ വിവാഹത്തിന് പോയ അന്നാണ് മാത്യു മരിക്കുന്നത്. വീട്ടില്‍ തനിച്ചായിരുന്ന മാത്യു വൈകീട്ട് കുഴഞ്ഞ് വീണ് മരിക്കുന്നത്. മുന്‍പ് നടന്ന മരണങ്ങളിലേതിന് സമാനമായി വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. ജോളിയാണ് മാത്യു അവശനായി തളര്‍ന്നുവീണ കാര്യം നാട്ടുകാരെ വിളിച്ചറിയിച്ചത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മാത്യു മരിച്ചു.

2011 ല്‍ കൊല്ലപ്പെട്ട റോയിയുടെ മരണത്തില്‍ ഏറ്റവും കൂടുതല്‍ സംശയം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു മാത്യു. റോയി തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതില്ലെന്ന് ജോളി ഉള്‍പ്പടേയുള്ള ചില ബന്ധുക്കള്‍ നിലപാട് എടുത്തപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണം എന്ന് ഏറ്റവും കൂടുതല്‍ വാദിച്ച വ്യക്തിയായിരുന്നു മാത്യു.

കേസ് ഇന്നത്തെ രീതിയില്‍ എത്തിനില്‍ക്കുന്നതില്‍ നിര്‍ണ്ണായകമായത് മാത്യുവിന്റെ നിര്‍ബന്ധ പ്രകാരം അന്ന് നടന്ന റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ്.

ഈ സംഭവം മുതല്‍ ജോളിയുടെ നോട്ടപ്പുള്ളിയായി മാത്യു മാറിയിരുന്നു. മരണപ്പെട്ട ആറ് പേരില്‍ തനിക്ക് ഏറ്റവും കൂടുതല്‍ പക തോന്നിയത് മാത്യുവിനോടായിരുന്നെന്നുമാണ് ജോളി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ടോം തോമസിന്റെ മരണത്തില്‍ തന്നെ ഏറ്റവും സംശയിച്ചിരുന്നതായും തന്റെ ആണ്‍സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിലും വഴിവിട്ട ബന്ധങ്ങളിലും ഏറ്റവും എതിര്‍ത്തിരുന്നത് മാത്യു ആണെന്നും ജോളി വ്യക്തമാക്കുന്നു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്