Categories
Breaking News

ആര്‍ എം പി ബന്ധം ; വടകരയില്‍ യുഡിഎഫ് വലിയ പൊട്ടിത്തെറിയിലേക്ക്

വടകര: വടകര മണ്ഡലത്തില്‍ യു.ഡി.എഫ്. ആര്‍.എം.പി.ഐ.യെ പിന്തുണച്ചേക്കുമെന്ന സൂചനയെ തുടര്‍ന്ന് വടകരയില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യയോഗം.

ഒരുതരത്തിലും വടകര സീറ്റ് വിട്ടുകൊടുക്കരുതെന്ന വികാരവുമായാണ് നേതാക്കള്‍ യോഗം ചേര്‍ന്നത്. ആര്‍.എം.പി.ഐ.ക്ക് സീറ്റ് നല്‍കുകയാണെങ്കില്‍ ശക്തമായി പ്രതികരിക്കാന്‍തന്നെ തീരുമാനമായതാണ് വിവരം. മണ്ഡലം, ബ്ലോക്ക്, ഡി.സി.സി. ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

കെ.കെ. രമ മത്സരിക്കുന്നില്ലെങ്കില്‍ വടകര സീറ്റില്‍ കോണ്‍ഗ്രസ്തന്നെ മത്സരിക്കണമെന്ന വാദം തുടക്കംമുതല്‍ ഉയര്‍ത്തുന്നവരാണ് യോഗത്തിനുപിന്നില്‍. രമ മത്സരിക്കില്ലെന്നും എന്‍. വേണു മത്സരരംഗത്തിറങ്ങുമെന്നും ആര്‍.എം.പി.യില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. ഇതോടെ രമയില്ലെങ്കില്‍ സഖ്യംവേണ്ടെന്ന നിലപാട് കോണ്‍ഗ്രസിലെ ഈ വിഭാഗം മുറുകെപിടിച്ചിരിക്കെയാണ് ബുധനാഴ്ച ആര്‍എം.പി.ഐ.ക്ക് യു.ഡി.എഫ്. പിന്തുണ നല്‍കുമെന്നുള്ള വാര്‍ത്ത ചില ചാനലുകളില്‍ വന്നത്. പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ പെട്ടെന്നുതന്നെ യോഗം വിളിച്ചു.


ഇത്തരമൊരു തീരുമാനമുണ്ടായാല്‍ വലിയ പൊട്ടിത്തെറികള്‍ വടകരയിലെ കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്ന് ഇവര്‍ വ്യക്തമാക്കി. വടകരയില്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി മത്സരിപ്പിക്കാനും ധാരണയായി.

ആര്‍.എം.പി.യെ പിന്തുണയ്ക്കുമെന്ന് യു.ഡി.എഫ്. ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആര്‍.എം.പി. നേതൃത്വവുമായി കഴിഞ്ഞദിവസം സംസാരിച്ചിരുന്നു.രമ മത്സരിക്കണമെന്ന ആവശ്യംതന്നെയാണ് പ്രധാനമായും ഉന്നയിച്ചതെന്ന് അറിയുന്നു.

ആര്‍.എം.പി. ബന്ധത്തെ കോണ്‍ഗ്രസിലെ ഒരുവിഭാഗം ശക്തമായി എതിര്‍ക്കുന്നതിനിടെതന്നെ യു.ഡി.എഫിലെ മറ്റൊരു പ്രബലകക്ഷിയായ മുസ്‌ലിംലീഗ് ബന്ധത്തെ അനുകൂലിക്കുന്ന സ്ഥിതിയുമുണ്ട്.

ഇതില്ലാതെ വടകരയില്‍ ജയിക്കാനാകില്ലെന്ന വാദമാണ് ലീഗ് ഉയര്‍ത്തുന്നത്. ഈ വൈരുധ്യം മുന്നണിബന്ധത്തെ ബാധിക്കുമോ എന്ന ആശങ്കയും യു.ഡി.എഫ്. നേതൃത്വത്തിനുണ്ട്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP