കൊലപാതകങ്ങള്‍ക്ക് വീരപരിവേഷം നല്‍കുന്നവര്‍ പാര്‍ലിമെന്റില്‍ എത്താന്‍ പാടില്ല ; കെ. സി ഉമേഷ് ബാബു

By | Wednesday April 17th, 2019

SHARE NEWS


തലശ്ശേരി : ഫാസിസത്തിനുവേണ്ടി നിലകൊള്ളുന്ന ഒരാളും പാര്‍ലിമെന്റില്‍
ഉണ്ടാവാന്‍ പാടില്ല. ഒരു പ്രദേശത്തെ ഏറ്റവും ഊര്‍ജ്ജ സ്വലരായ
ചെറുപ്പക്കാരെ ഇല്ലായാമ ചെയ്യാന്‍ സൈനിക രീതിയില്‍ ഓപ്പറേഷന്‍ നടത്തി
വധിച്ചു കളയുന്നത്. ഫാസിസമാണെന്ന് സാഹിത്യകാരനും സാമൂഹിക സാംസ്‌കാരിക
പ്രവര്‍ത്തകനുമായ കെ. സി ഉമേഷ് പറഞ്ഞു.
തലശ്ശേരിയിലെ അഭിഭാഷകരുടെ
സംഘടനയായ അഭിഭാഷക സംഘം പഴയ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച ജനാധിപത്യ
സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലയാളികള്‍ക്ക് വീര പരിവേഷം
കൊടുക്കുന്ന പാര്‍ട്ടിയാണ് സി. പി. എം. ചെഗുവേരയുടെ പടമാണ് കൊലയാളികള്‍
സോഷ്യല്‍ മീഡിയയില്‍ മുഖചിത്രമായി കൊടുത്തിരിക്കുന്നത്.

ജനിച്ചാല്‍ ഏതുമനുഷ്യനും ഒരിക്കല്‍ മരിക്കും അത് സനാതന സത്യമാണ്.
മനുഷ്യനു മരിക്കുവാന്‍ ശരീരത്തില്‍ ഉടലിനു മുകളില്‍ തലയുണ്ടായിരിക്കണം
എന്നു ഉറപ്പുവരുത്താനായി ജനാധിപത്യം നിലനില്‍ക്കണം. മനുഷ്യനായി
ജീവിക്കാനും മനുഷ്യനായി മരിക്കുവാനും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും നവോഥാന
നായകരും സാസ്‌കാരിക നായകരും സ്വാതന്ത്രത്തിനായി സമരം ചെയ്തവരാണ്.

നമുക്കുലഭിച്ച മനുഷ്യാവകാശം ഏതെങ്കിലും ഒരു രാഷ്ടീയപാര്‍ട്ടിയുടെ ഒരു
നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയനായി ഇല്ലായ്മചെയ്യാനുള്ളതല്ല.
നമ്മുടെ കുട്ടികള്‍ നാളെ സമാധാനമായി പഠിക്കാനും വളരാനുമുള്ള ഭൗതിക
സാഹചര്യം നിര്‍മ്മിക്കപ്പെടണമെങ്കില്‍ ജനാധിപത്യം നിശ്്ചയമായും
സംരക്ഷിക്കപ്പെടണം.
പിണറായിയുടെ ഭരണത്തില്‍ മൂന്നോളം മാവോയ്‌സിറ്റുകളാണ്
വധിക്കപ്പെട്ടത്. നാട്ടുരാജാക്കന്‍മാരെപ്പോലെ വടിവാള്‍കൊണ്ട് വോട്ടു
ചോദിക്കാന്‍ നടക്കുന്ന രാഷ്ട്രീയം ഭികരണമാണെന്നും ഉമേഷ് ബാബു പറഞ്ഞു.
ഇത്തരം ഭീകരതയ്ക്കുമുന്നില്‍ തലകുനിക്കരുത്. അതിനുള്ള ആര്‍ജ്ജവം നമ്മല്‍
രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമൃദ്ധിയിലേയ്ക്കും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് കടന്നു കൊണ്ട് ഒരു വിഷു കൂടെ മറയുമ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് വടകരക്കാരന്‍ സുനില്‍ മുതുവന.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...