Categories
Breaking News

കല്ലാമല പ്രേതം യുഡിഎഫിനെ കൈവിടുന്നില്ല ; വടകര ആര്‍എംപിക്ക് നല്‍കില്ലെന്ന് കോണ്‍ഗ്രസ്

വടകര: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ കെ രമയെ മത്സരിപ്പിക്കണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ് നേതൃത്വം. വടകരയില്‍ യുഡിഎഫ് പിന്തുണ ലഭിക്കാത്ത സാഹചര്യത്തില്‍ വടകര ഉള്‍പ്പെടെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കാന്‍ ഒരുങ്ങി ആര്‍എംപി(ഐ) നേതൃത്വം. വടകരയില്‍ ആര്‍എംപി(ഐ) സംസ്ഥാന സെക്രട്ടറി എന്‍ വേണു മത്സരിച്ചേക്കും.

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രണ്ട് തവണയും കെ മുരളീധരന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും പാര്‍ല്‌മെന്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത് ആര്‍എംപിയുടെ വരവോടെയാണെന്നും ആര്‍എംപിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. വടകര എം പി കെ മുരളീധരനും മുസ്ലീം ലീഗ് നേതൃത്വവും ആര്‍എംപിക്ക് വേ്ണ്ടി ശക്തമായി നിലകൊണ്ടിരുന്നു. കോണ്‍ഗ്രസ് പ്രദേശിക നേതൃത്വത്തിന്റെ ശക്തമായ സമര്‍ദ്ദങ്ങള്‍ക്ക് വഴിയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആര്‍എംപിയെ തള്ളിയെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍എംപിയും യുഡിഎഫും ഉള്‍പ്പെടുന്ന ജനകീയ മുന്നണി സംവിധാനത്തെ തര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് വടകരയില്‍ കെ കെ രമക്കെതിരെ ശക്തമായി രംഗത്ത് വന്നത്. വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ ( ആര്‍എംപി) കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിച്ചത് വലിയ വിവദാങ്ങള്‍ വഴിവെച്ചിരുന്നു. വടകര നിയമസഭാ സീറ്റ് ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവരുടെ കൈകള്‍ ഇതിന് പിന്നിലുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

വടകരയിലെ ആര്‍എംപി- കോണ്‍ഗ്രസ് ഭിന്നത് വടകര താലൂക്കില്‍ മൊത്തത്തില്‍ യുഡിഎഫിന്റെ ജയസാധ്യതകളെ ബാധിച്ചേക്കും. നിലവില്‍ യുഡിഎഫിന്റെ കൈയിലുള്ള കുറ്റ്യാടിയിലും ജയസാധ്യത ഏറെയുള്ള നാദാപുരത്തും യുഡിഎഫിന് കടുത്ത പ്രതിസന്ധി സ്ൃഷ്ടിച്ചേക്കും പേരാമ്പ്ര, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളിലും ആര്‍എംപിക്ക് സ്വാധീനമുണ്ട്. ജില്ലയിലെ സിപിഎം വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യമുണ്ടായാല്‍ എല്‍ഡിഎഫിന് ഗുണം ചെയ്‌തേക്കും.


2016ലെ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളെയും ഞെട്ടിച്ച് കെ.കെ.രമ തനിച്ച് ഇരുപതിനായിരത്തിലേറെ വോട്ട് നേടിയിരുന്നു. യുഡിഎഫിന്റെ പരാജയത്തിന് വഴിവെച്ചതും രമയുടെ സ്ഥാനാര്‍ഥിത്വവും ഈ വോട്ടും തന്നെയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വടകര സീറ്റ് ആര്‍എംപിഐക്ക് നല്‍കമെന്ന ചിന്ത യുഡിഎഫല്‍ ശക്തമായിരുന്നു. വടകര മണ്ഡലത്തില്‍പെടുന്ന നാലു ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഎഫുമായി ആര്‍എംപിഐ ഉള്‍പ്പെടുന്ന ജനകീയ മുന്നണി സഖ്യം നിലവിലുണ്ട്. ജനകീയ മുന്നണിയാണ് അഴിയൂര്‍, ഏറാമല, ഒഞ്ചിയം ഗ്രാമപഞ്ചായത്തുകളില്‍ ഭരണം നടത്തുന്നത്. ചോറോട് ഗ്രാമപഞ്ചായത്തും വടകര നഗരസഭയും ഇടതുമുന്നണിയാണ് ഭരിക്കുന്നതെങ്കിലും ആര്‍എംപിക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്.

ഇടതുമുന്നണി എല്‍ജെഡിക്ക് സീറ്റ് നല്‍കുകയാണെങ്കില്‍ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പാണ്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP