Categories
Breaking News

വടകരക്കാര്‍ ഓര്‍ക്കുന്നു ….. എസ് പി ബിയെ ; ടി പിയുടെ ഓര്‍മ്മക്കായി പാടിയ പാട്ട്

വടകര: ആര്‍എംപി (ഐ) നേതാവ് ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് കുറിച്ച് അന്തരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം പാടിയ ഇതിഹാസം എന്ന വടകരക്കാര്‍ ആദരവോടെ ഓര്‍ക്കുന്നു.

സഖാവ് ടി.പി.യുടെ ഓര്‍മ്മയില്‍ എസ്.പി. ബാലസുബ്രഹ്മണ്യം ആലപിച്ച ‘ഇതിഹാസമാണ് നീ പ്രിയ സഖാവേ ‘ എന്ന് തുടങ്ങുന്ന ഗാനം മറക്കാനാവില്ല. ടീസ്റ്റ സെതല്‍വാദ് അടക്കമുള്ളവര്‍ പങ്കെടുത്ത ആ ഗാനത്തിന്റെ വടകരയിലെ പ്രകാശന വേദിയും ഇന്നും മായാതെ നില്‍ക്കുന്നു..
ഏറെ പ്രിയപ്പെട്ട ആ ഗായകന് ആദരപൂര്‍വ്വം യാത്രാമൊഴി രേഖപ്പടുത്തുന്നതായി കെ കെ രമ ഫെയ്‌സ് ബുക്കില്‍ പറഞ്ഞു.

ഇതിഹാസം എന്ന ഗാനവുമായി ബന്ധപ്പെട്ട് വടകരയിലെ സഫ്ദര്‍ ഹശ്മി നാട്യസംഘം പ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ പങ്ക് വെയ്ക്കുന്നു.


സ.ടി.പിയുടെ രക്തസാക്ഷിത്വത്തെ ഉയർത്തിപ്പിടിച്ച് ഒരു ഗാനം ചെയ്തു തുടങ്ങിയപ്പോൾ നമുക്ക് എസ്. പി.ബി യുടെ ശബ്ദത്തിൽ ഇത്…

Posted by Sachin T.v on Friday, September 25, 2020

ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് സഫ്ദര്‍ ഹശ്മി നാട്യസംഘം ഒരു പാട്ട് തയ്യാറാക്കുന്ന സമയം. പാട്ടെഴുതിയ ടി.വി. സച്ചിന്‍ സംഗീതസംവിധായകന്‍ അജിത്ത് ശ്രീധറിനോട് ചോദിച്ചു. ‘എസ്.പി.ബി.യെക്കൊണ്ട് പാടിക്കാന്‍ സാധിക്കുമോ’…
അതൊരു വലിയ സ്വപ്‌നമായിരുന്നു. ഒടുവില്‍ അത് സാധ്യമായപ്പോള്‍ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സഫ്ദര്‍ ഹശ്മി നാട്യസംഘം പ്രവര്‍ത്തകര്‍. ‘ഇതിഹാസമാണു നീ പ്രിയസഖാവെ..’ എന്നു തുടങ്ങുന്ന ഗാനം അങ്ങനെ എസ്.പി.ബി.യുടെ ശബ്ദത്തില്‍ പുറത്തിറങ്ങി.
ഇതോടെ പാട്ടിന്റെ തലംതന്നെ മാറിമറിഞ്ഞു. ആയിരങ്ങള്‍ ഉള്‍പ്പുളകത്തോടെ പാട്ടുകേട്ടു. പാട്ട് റെക്കോഡ് ചെയ്യാന്‍പോയ സമയം ഇപ്പോഴും സച്ചിന്റെ ഓര്‍മയിലുണ്ട്. ‘വോയ്‌സ് എടുക്കുവാന്‍ ചെന്നൈയ്ക്ക് പുറപ്പെടാന്‍ പറഞ്ഞതുമുതല്‍ ലോകംമുഴുവന്‍ അറിയുന്ന ആദരിക്കുന്ന ഒരു ഇതിഹാസത്തിനുമുന്നില്‍ പോകാനുള്ള ഭയമുണ്ടായിരുന്നു.
മലയാളം സ്‌ക്രിപ്റ്റ്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിലെല്ലാം എഴുതി കൈയില്‍ കരുതി…’ സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ എസ്.പി.ബി. സംഘാടകരെ അടുത്തുവിളിച്ച് പാട്ടിന്റെ പശ്ചാത്തലം ചോദിച്ചറിഞ്ഞു.
തന്റെ ഡയറി തുറന്ന് ഗാനരചയിതാവിന്റെയും സംഗീതസംവിധായകന്റെയും പേരുകുറിച്ചു. അതിനുകീഴില്‍ ഇതിഹാസമെന്നും അതിന്റെ വരികളും തെലുങ്ക് അക്ഷരങ്ങളില്‍ അതേപടി കുറിച്ചുവെച്ചു. സംഗീതസംവിധായകന്‍ അജിത്ത് ശ്രീധര്‍ വരികള്‍ പാടികേള്‍പ്പിക്കുമ്പോള്‍ ഓരോ വരിയുടെയും ഫീല്‍ ആദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. പിന്നെ ടി.പി.യെന്ന രക്തസാക്ഷിയെ നെഞ്ചേറ്റുവാങ്ങി. പിന്നെ അത് നാദധാരയായ് പുറത്തേക്കൊഴുകി. റെക്കോഡിങ് കഴിഞ്ഞശേഷം ഫോട്ടോയെടുക്കാന്‍ ഒപ്പംനിന്നു.

ഒരിക്കല്‍ ഞാന്‍ നിങ്ങളുടെ രക്തസാക്ഷി ഗ്രാമത്തില്‍ വരുമെന്ന് പറഞ്ഞാണ് യാത്രയാക്കിയതെന്ന് സച്ചിന്‍ പറഞ്ഞു. വടകരയില്‍ ‘രക്തദാര്‍ഢ്യം’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ ടീസ്ത സെത്തില്‍വാദാണ് ഈ പാട്ട് റിലീസ് ചെയ്തത്.

ഇതിഹാസമാണ് ടി പി

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP