സദ്ഭാവനാ ദിനത്തില്‍ പാവങ്ങള്‍ക്ക് കൈത്താങ്ങുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍

By | Friday May 22nd, 2020

SHARE NEWS

വടകര: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തി ഒമ്പതാം രക്തസാക്ഷിത്വ ദിനം സദ്ഭാവനാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ ധാന്യക്കിറ്റും, പച്ചക്കറിക്കിറ്റും എത്തിച്ചു നല്‍കി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍.

തിരുവള്ളൂര്‍ പഞ്ചായത്തിലെ 13, 14, 15 വാര്‍ഡുകളിലെ ആയിരത്തോളം വീടുകളിലാണ് തോടന്നൂര്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റുകള്‍ എത്തിച്ചു നല്‍കുന്നത് .കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വടകര എം. പി. ശ്രീ. കെ. മുരളീധരന്‍ ടി. സി.കുഞ്ഞിരാമന് നല്‍കി നിര്‍വഹിച്ചു.

രാവിലെ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നില്‍ കോണ്‍ഗ്രസ് ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു. സി.വി.ഹമീദ് അധ്യക്ഷത വഹിച്ചു. സി പി.വിശ്വനാഥന്‍ മാസ്റ്റര്‍, ചാലില്‍ രാമകൃഷ്ണന്‍, ഡി.പ്രജീഷ് ,ബവിത്ത് മലോല്‍, സി. ആര്‍.സജിത്ത് , വി. കെ. ഇസ്ഹാഖ് ,സന്തോഷ് മുല്ലേരി , പി. എം. വിശ്വനാഥന്‍, ടി. സി.കുഞ്ഞിരാമന്‍,വി. കെ. എം. രവി, ഹാഫിസ് അബദല്ല സി. വി, ബാലന്‍ മുല്ലേരി, വി. കെ. സി. ജാബിര്‍ ,ശ്യാം നാഥ് ഇരപുരത്ത് ,രു ധീഷ് എം.ടി.,അശ്വിന്‍ കൃഷ്ണ. സഹീര്‍ സി. വി.തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്