Categories
Flash News

ലക്ഷദ്വീപിലെ അധിനിവേശം ഭരണഘടനാ വിരുദ്ധമെന്ന് സംസ്‌കാര സാഹിതി ; രാഷ്ട്രപതിക്ക് 10,000 കത്തുകള്‍ അയച്ച് സംസ്‌കാര സാഹിതി പ്രവര്‍ത്തകര്‍

വടകര: ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന അധിനിവേശവും പൗരാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധമാണെന്ന് സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി പറഞ്ഞു.


ഇന്ത്യന്‍ ഭരണഘടന ദ്വീപ് നിവാസികള്‍ക്ക് നല്‍കുന്ന അവകാശവും സംരക്ഷണവും ഹനിക്കുവാനുള്ള ശ്രമങ്ങളെ ചെറുക്കു മെ ന്നും അദ്ധേഹംപറഞ്ഞു. ലക്ഷദ്വീപ് ജനതയോട് അഡ്മിനിസ്‌ടേറ്റര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ദ്വീപ് നിവാസിയായ സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ ചുമത്തപ്പെട്ട കള്ളക്കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റി രാഷ്ട്രപതിക്ക് 10,000 കത്തുകള്‍ അയക്കുന്നതിന്റെ ഭാഗമായി വടകര നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ കത്തയക്കല്‍ പരിപാടി വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ലത്തീഫ് കല്ലറയില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വിചാര്‍ വിഭാഗ് സംസ്ഥാന സെക്രട്ടറി ഹരീന്ദ്രന്‍ കരിമ്പനപാലം, സംസ്‌കാരസാഹിതി ഭാരവാഹികളായ കുമാരന്‍ രാമത്ത് , അഡ്വ.സുരേഷ് കുളങ്ങരത്ത്, പി.കെ. സന്തോഷ് കുമാര്‍ , ഒ. സിന്ധു രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP