വടകര: വടകരയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സാന്റ് ബാങ്ക്സില്‍ വരുന്നവരോട് പ്രവേശന ഫീ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്തെ മുസ്ലീംലീഗ് നേതൃത്വം നേരത്തെ തന്നെ എതിര്‍പ്പ് ശക്തമാക്കിയിരുന്നു.

പ്രവേശന ഫീ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നും വടകര മുനിസിപ്പല്‍ ഭരണ കൂടം പിന്മാറുക. ജനങ്ങളെ ദ്രോഹിച്ച് പണം ഈടാക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായ രീതിയില്‍ നേരിടുകയും ടൂറിസത്തിന്റെ പ്രവര്‍ത്തനം തന്നെ നിശ്ചലമാക്കുന്ന രീതിയിലുള്ള സമര പോരാട്ടങ്ങള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ ഷഫീദ് മാക്കൂല്‍, ആര് സിറാജ്, അക്ബര്‍ കെ, സഫുവാന്‍ പി, മന്‍സൂര്‍ പി കെ, അജ്നാസ് പുതിയോട്ടില്‍ എന്നിവര്‍ പങ്കെടുത്തു.പ്രകൃതി ദത്തമായ ബീച്ചില്‍ കളിക്കാനും ചെറിയ രീതിയില്‍ സൗകര്യം ഏര്‍പ്പെടുത്തിയതിനും പ്രവേശന ഫീസ് ഈടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് യൂത്ത് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്.

News from our Regional Network
RELATED NEWS
