നാടൊഴുകുന്നു സര്‍ഗാലയിലേക്ക്

By | Friday December 28th, 2018

SHARE NEWS

വടകര: കോട്ടപ്പുഴയുടെ തീരത്ത് ഉത്സവരാവ് …. ജനമൊഴുകയാണ് ഇരിങ്ങളിലെ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിലേക്ക്. എട്ടാമത് സര്‍ഗാലയ രാജ്യാന്തര – കലാ-കരകൗശല മേളയില്‍ ജനതിരക്കേറുകയാണ്. 7 വര്‍ഷം മുമ്പ് തദ്ദേശീയരായ കലാകാരന്‍മാരുടെ ഉല്‍പ്പന്നങ്ങളുമായി തുടങ്ങിയ മേളയിലൂടെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് സംസ്ഥാന പ്രധാന ടൂറിസം കേന്ദ്രമായി മാറി കഴഞ്ഞു.

ഈ മാസം 20 ന് തുടങ്ങിയ മേള ജനുവരി 7 ന് സമാപിക്കും. ക്രിസ്തുമസ് അവധിയെടുത്തതോടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള മേളയിലേക്ക് പ്രവഹിക്കുകയാണ്. മേളയിലൂടെ ര്ജ്യത്തിന്റെ കലാ പാരമ്പര്യത്തെ അടുത്ത് അറിയാനും കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നേരിട്ട് മനസ്സിലാക്കാനും അവസരമുണ്ട് ഇവിടെ.
കരകൗശല കലാകാരന്‍മാരുടെ സ്ഥിരം പവലിയന്‍ കൂടാതെ 250 ഓളം താല്‍ക്കാലിത പവലിയനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഉസ്‌ബൈക്കിസ്ഥാന, നേപ്പാള്‍ ഭൂട്ടാന്‍ തുടങ്ങിയ വിവിധ വിദേശ രാജ്യങ്ങളിലെയും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കലാകാരന്‍മാര്‍ സര്‍ഗാലയത്തിലെത്തിയിട്ടുണ്ട്.

ആവേശം പകര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍

സര്‍ഗാലയിലെ ഉത്സവരാവുകളെ സജീവമാക്കുവാന്‍ എല്ലാ ദിവസവും കലാ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പച്ച്് വരുന്നു. ഗസല്‍ , ഗാനമേള, മിമിക്രി, ഫ്യൂഷന്‍ പ്രേഗാം, കോമഡി ഉത്സവ് മാജിക് തുടങ്ങിയ പരിപാടികള്‍ അരങ്ങേറിക്കഴിഞ്ഞു. ഇശല്‍ നെറ്റ്് ്, കലാഭവന്‍ മണി നെറ്റ്, അക്രോബാറ്റിക് ഡാന്‍സ്, മൈലാഞ്ചി രാവ്, വില്‍സ്വരാജിന്റെ ഗാനമേള, കിഷോര്‍- മുകേഷ് നൈറ്റ്, പ്രസീത ചാലക്കുടി ഗാനമേള, ജാനു തമാശ, കെപിഎസിയുടെ നാടകം- മുടിയനായ പ്ുത്രന്‍ തുടങ്ങിയ തുടര്‍ ദിവസങ്ങളിലും അരങ്ങേറും.

ബോട്ടിംഗിന് സൗകര്യമുണ്ട്

സര്‍ഗാലയിലെത്തുന്നവര്‍ക്ക് ബോട്ട് യാത്രക്കാര്‍ക്കായി സൗകര്യമൊരുക്കിയിട്ടുണ്ട്. സര്‍ഗാലയ സമുച്ചയത്തില്‍ പെഡല്‍ ബോട്ടിംഗിനും സൗകര്യമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...