സര്‍ഗാലയിലെ ഉത്സവ കാഴ്ചയ്ക്ക് ഇന്ന് കൊടിയിറങ്ങും

By | Monday January 7th, 2019

SHARE NEWS

വടകര: 8ാം മത് അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇന്ന് സമാപനം. 8 ദിവസത്തെ ഉത്സവ കാഴ്ചയ്ക്ക് തിരശീലവീഴുമ്പോള്‍  സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി പ്രദർശനം കാണാൻ പതിനായിരങ്ങളാണ‌് ഇരിങ്ങൽ സർഗാലയയിൽ എത്തിയത‌്.  ഞായറാഴ‌്ച വരെയുള്ള കണക്കുകൾ പ്രകാരം ഒന്നരലക്ഷത്തിലേറെ പേർ മേള സന്ദർശിക്കാനെത്തി.

500 -ല്‍പ്പരംകലാകാരമ്മാര്‍ അണിനിരന്ന മേള സന്ദര്‍ശകര്‍ക്ക് ഏറെ ആകര്‍ഷകമായിരുന്നു. ഭൂട്ടാൻ, നേപ്പാൾ, ഉസ്‌ബെക്കിസ്ഥാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽനിന്നായി 400ലേറെ സ്റ്റാളുകളാണ്‌ ഇവിടെ ഒരുക്കിയിരുന്നത‌്.

പരമ്പരാഗത കരകൗശല ഗ്രാമങ്ങളിലെ വിദഗ്ധര്‍ ഒരുക്കിയ പൈതൃക ഗ്രാമങ്ങളായിരുന്നു പ്രധാന ആകര്‍ഷണ കേന്ദ്രം.പയ്യന്നൂരിലെ തെയ്യകോലങ്ങള്‍, പത്തനംതിട്ടയിലെ ആറംമുള കണ്ണാടി,ബാലപുരം കണ്ണാടി എന്നിങ്ങനെ നീളുന്നു പൈതൃക ഗ്രാമത്തിലെ കാഴ്ചകള്‍.

മലബാറിന്‍റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുകയാണ് സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേള.

വൈകിട്ട‌് 6.30ന‌് പുഴയോരത്തെ സ്വാതിതിരുനാൾ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഇ പി ജയരാജൻ ഉദ‌്ഘാടനം ചെയ്യും. കെ ദാസൻ എംഎൽഎ അധ്യക്ഷനാകും. മലബാർ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഫോർ റിസർച്ച‌് ആൻഡ‌് ഡെവലപ‌്മെന്റ‌് നൽകുന്ന മലബാർ പുര‌സ‌്കാരം മന്ത്രി ഇ പി ജയരാജൻ യുഎൽസിസിഎസ‌് ചെയർമാൻ രമേശൻ പാലേരിക്ക‌് കൈമാറും.
മേളയിലെ മികച്ച സ‌്റ്റാൾ, മികച്ച വിൽപ്പന നടത്തിയ സ്റ്റാൾ, മികച്ച പ്രദർശനം കാഴ‌്ചവച്ച സ്റ്റാൾ, ഏറ്റവും മികച്ച വിദേശ സ്റ്റാൾ, പൈതൃക ഗ്രാമ പവിലിയനിലെ മികച്ച സ‌്റ്റാൾ, മികച്ച വിൽപ്പന നടത്തിയ സ്റ്റാൾ, മികച്ച പ്രദർശനം കാഴ‌്ചവച്ച സ്റ്റാൾ എന്നിങ്ങനെയുള്ള പുരസ‌്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...