കുട്ടികള്‍ കളിച്ചു തിമര്‍ക്കുമ്പോള്‍ …ഇവിടെ ഒരു അദ്ധ്യാപകന്‍ ചിത്രങ്ങളുടെ പണിപ്പുരയിലാണ്

By news desk | Monday April 30th, 2018

SHARE NEWS

നാദാപുരം : വേനലവധിക്കാലം കുട്ടികള്‍ കളിച്ചു തിമര്‍ക്കുമ്പോള്‍ ഇവിടെ ഒരു അദ്ധ്യാപകന്‍ ജീവസുറ്റ ചിത്രങ്ങളുടെ പണിപ്പുരയിലാണ് .

ചിത്ര കലാ ലോകത്ത് വിസ്മയമാകുകയാണ് ഉമ്മത്തൂര്‍ എസ്‌ഐ എസ്
ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ സത്യന്‍ നീലിമ. അറിവും മികവും നേതൃപാടവവും കൊണ്ട് രാഷ്ട്രത്തെയും സമൂഹത്തെയും ഉയര്‍ത്തിയ മഹാരഥന്‍മാരുടെ ചിത്രങ്ങള്‍ വരച്ച് സത്യന്‍ ഇതിനകം ശ്രദ്ധ നേടി.

മുന്‍പ്, ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും മഹാത്മാഗാന്ധിയുടെ ചിത്രം നല്‍കി ഈ കലാകാരന്‍ രംഗത്ത് വന്നിരുന്നു.

എ.പി.ജെ. അബ്ദുല്‍ കലാം ജീവിച്ചിരിക്കുമ്പേള്‍ അദ്ദേഹത്തിന്റെ ചിത്രം വരച്ച് അദ്ദേഹത്തിന്റെ കൈളില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നങ്കിലും അദ്ദേഹത്തെ കാണാന്‍ പറ്റാത്തത് കൊണ്ട് രാമേശ്വരത്ത് പോയി തിരിച്ചു പോരുകയാണ് ചെയ്തത്.

ഇഎംഎസ്, ശിഹാബ് തങ്ങള്‍, വി.എസ്. അച്യുതാനന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, സി.എച്ച്. മുഹമ്മദ് കോയ, ടി.എം. ജേക്കബ്, വി.എം. സുധിരന്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കളരി ഗുരുക്കള്‍ മീനാക്ഷിയമ്മ, മന്ത്രി ടി.പി. രാമകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, അക്ബര്‍ കക്കട്ടില്‍ തുടങ്ങി നൂറിലധികം പ്രഗല്‍ഭരുടെ ചിത്രങ്ങള്‍ സത്യന്‍ ഇതിനകം വരച്ചു കൊടുത്തിട്ടുണ്ട്. സത്യന്‍ വരച്ച എഴുപതില്‍ പരം ചിത്രങ്ങളുടെ പ്രദര്‍ശനം ഈയിടെ ഉമ്മത്തൂരില്‍ നടന്നിരുന്നു.

മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപം ഗ്രാനൈറ്റില്‍ നിര്‍മിച്ചും സത്യന്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ആകര്‍ഷകങ്ങളായ മുപ്പതോളം ശില്‍പങ്ങളാണ് കരവിരുതില്‍ രൂപമെടുത്തിരിക്കുന്നത്.

ചെറിയ ഉളി ഉപയോഗിച്ച് സൂക്ഷ്മതയോടെ കൊത്തിയെടുക്കലാണ് പ്രധാന ജോലി. പിന്നിട് പോളിഷ് ചെയ്താല്‍ രൂപങ്ങള്‍ റെഡി. ഗ്രാനൈറ്റില്‍ കൊത്തിയെടുക്കുന്ന ശില്‍പങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഫോണ്‍ 9446888310.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read