Categories

സ്‌കൂള്‍ വികസനം തടഞ്ഞ കുറ്റ്യാടി എംഎല്‍എ മാപ്പു പറയണമെന്ന് ഡിവൈഎഫ്‌ഐ

വടകര: സംസ്ഥാന സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ആയഞ്ചേരി പഞ്ചായത്തിലെ പറമ്പില്‍ ഗവ: യുപി സ്‌കൂളിന് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനം തടഞ്ഞ കുറ്റ്യാടി എംഎല്‍എ പൊതു സമൂഹത്തോട് മാപ്പു പറയണം. ഡിവൈഎഫ്‌ഐ പെന്‍മേരി മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നിലവിലുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ കിഴക്കുഭാഗത്ത് പഴയ കെട്ടിടം നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതിയ കെട്ടിടം നിര്‍മ്മിക്കാനായിരുന്നു പ്ലാന്‍ തയ്യാറാക്കിയത്. എന്നാല്‍ സ്‌കുളിന്റെ പഴയ കെട്ടിടം പാടെ പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയണമെന്ന പ്രദേശിക ലീഗ് നേതൃത്വത്തിന്റെ ആഗ്രഹ സഫലീകരണത്തിനു വേണ്ടിയാണ് എംഎല്‍എ ജന വിരുദ്ധ നിലപാട് സ്വീകരിച്ച് കെട്ടിടം പണി തടഞ്ഞത്.

ഭരണാനുമതി ലഭിച്ചിട്ടും കെട്ടിട നിര്‍മ്മാണം തുടങ്ങാന്‍ കഴിയാത്തത് സ്‌കൂളിനെ പ്രതികൂലമായി ബാധിച്ചിരുന്നു. എംഎല്‍എയുടെ ജന വിരുദ്ധ നിലപാട് തിരുത്തണമെന്നും സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ് ഐയും എസ് എഫ് ഐ യും പ്രത്യക്ഷ സമരത്തിലായിരുന്നു. പറമ്പില്‍ ഗവ: യുപി സ്‌കൂളിന്റെ വികസനം ഉടന്‍ സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പു മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതിന തുടര്‍ന്ന് നിലവിലുള്ള പ്ലാനില്‍ തന്നെ പഴയ കെട്ടിടം നിലനിര്‍ത്തി പുതിയ കെട്ടിടം പണിയണമെന്ന് കലക്ടര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. കുറ്റ്യാടി മണ്ഡലത്തില്‍ അനുവദിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ തൊടുന്യായങ്ങള്‍ ഉന്നയിച്ച് വെച്ച് താമസിപ്പിക്കുക എന്ന കുറ്റ്യാടി എംഎല്‍എ യുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP