Categories
latest

വടകരയിൽ സ്വാന്ത്വന പരിചരണത്തിന് സേവാഭാരതി ഒരുങ്ങി

വടകര : വടകരയിലും പരിസരപ്രദേശങ്ങളിലും പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളുമായി വടകര സേവാഭാരതി.

നഗരസഭ, അഴിയൂർ, ഒഞ്ചിയം, ചോറോട്, ഏറാമല, വില്യാപ്പള്ളി തിരുവള്ളൂർ, ആയഞ്ചേരി, മണിയൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കിടപ്പുരോഗികളുടെ പരിചരണമാണ് ലക്ഷ്യം.

പാലിയേറ്റീവ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിർവഹിച്ചു.


സിനിമാ സംവിധായകൻ അലി അക്ബർ വിശിഷ്ടാതിഥിയായി.

സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി അജിത് കുമാർ അരൂർ, കെ. പ്രമോദ്, ടി.യു. രാജേഷ്, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

സേവാഭാരതി പാലിയേറ്റീവ് വാഹനത്തിന്റെ താക്കോൽ സ്വാമി ചിദാനന്ദപുരിയിൽനിന്ന് പ്രവർത്തകർ ഏറ്റുവാങ്ങി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

English summary: Seva Bharati is ready for self-care in Vadakara

NEWS ROUND UP