സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തെക്കുറിച്ച് ചിലത് പറയാതെ വയ്യ –  വി പി റെനീഷ് തൊട്ടില്‍പ്പാലം

By | Sunday July 5th, 2020

SHARE NEWS

കുറ്റ്യാടി: ക്വാറന്റൈന്‍ കേന്ദ്രത്തെത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സന്നദ്ധ പ്രവര്‍ത്തകന്‍ വി പി റെനീഷ് തൊട്ടില്‍പ്പാലം. 20 ദിവസത്തോളം കോഴിക്കോട്ടെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സന്നദ്ധ പ്രവര്‍ത്തകനായി സേവമനുഷ്ഠിച്ചിരുന്നു. തൊട്ടില്‍പ്പാലം സ്വദേശിയും സിഐടിയു പ്രവര്‍ത്തകനുമായ റെനീഷ് വി പി വട്ടിപ്പന മല ആക്ഷന്‍ കമ്മിറ്റി ഭാരവാഹി കൂടിയാണ്. ബാലസംഘത്തിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച റെനീഷ് വി പി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായ ഇടപെടല്‍ നടത്തിയിരുന്നു.

ഡിവൈഎഫ് ഐ ലൂടെ നിരവധി ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റെനീഷ് സിഐടിയു ഏരിയാ ഭാരവാഹിയാണ്. നിര്‍മ്മാണ തൊഴിലാളിയായ ക്ലിനോയും റെനീഷിനൊപ്പം തൊട്ടില്‍പ്പാലത്ത് നിന്ന് കോഴിക്കോട്ടെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സേവമനുഷ്ഠിക്കാന്‍ കൂടെയുണ്ടായിരുന്നു. സേവനത്തിന് ശേഷം ക്വാറന്റൈന്‍ പൂര്‍ത്തികരിച്ച് ശേഷം റെനീഷും ക്ലിനോയും തിങ്കാഴ്ച നാട്ടിലെത്തും.

സർക്കാർ ക്വാറൻ്റൈൻ കേന്ദ്രത്തെക്കുറിച്ച് ചിലത് പറയാതെ വയ്യാ.കോഴിക്കോട് നഗരത്തിലെ വിവിധ ടൂറിസ്റ്റ് ഹോമുകളാണ് ക്വാറൻ്റൈൻ…

Posted by വി പി റെനീഷ് തൊട്ടിൽപ്പാലം on Saturday, July 4, 2020

സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തെക്കുറിച്ച്
ചിലത് പറയാതെ വയ്യാ

കോഴിക്കോട് നഗരത്തിലെ വിവിധ ടൂറിസ്റ്റ് ഹോമുകളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളായി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഞാന്‍ കഴിഞ്ഞ ജൂണ്‍ 10 മുതല്‍ 28 വരെ കോഴിക്കോട്ടെ ഒരു പ്രധാന ക്വാറന്റൈന്‍ കേന്ദ്രമായ റെയില്‍വേ സ്‌റ്റേഷനടുത്തുള്ള വണ്‍ഡേ പാലസ് എന്ന ടൂറിസ്റ്റ് ഹോമില്‍ വളണ്ടിയറായി സേവനം ചെയ്യുകയും ഇപ്പോള്‍ വളണ്ടിയര്‍മാരെ ക്വാറന്റൈന്‍ ചെയ്യുന്ന ആരാധന എന്ന ടൂറിസ്റ്റ് ഹോമില്‍ ക്വാറന്റൈനില്‍ കഴിയുകയുമാണ്.ഒരു മനുഷ്യന്റെ ദൈനദിന ജീവിതവുമായി ബന്ധപ്പെട്ട സകലതും സര്‍ക്കാര്‍ ഇവിടെ ഒരുക്കിത്തരുന്നുണ്ട്.
രാവിലെ 8 മണിക്ക് ചായ 10 മണിക്ക് വീണ്ടും ചായയും ഒരു ചെറുകടിയും പിന്നെ 1 മണിക്ക് ചോറ് (പച്ചക്കറി, ഉപ്പേരി, അച്ചാര്‍, കൊണ്ടാട്ടം, മുട്ടഓം ലൈറ്റ് ) 4 മണിക്ക് ചായ ബിസ്‌ക്കറ്റ് 7 മണിക്ക് ചപ്പാത്തി കറി. രാവിലത്തെ ചായക്ക് ഇഡലി, നൂല്‍പുട്ട്, ഉപ്പ് മാവ്, വെള്ളാപ്പം, നൈസ് പത്തിരി ഇങ്ങനെ ഓരോന്ന് ദിവസവും. വെളളിയാഴ്ച്ച ചോറിന് ചിക്കന്‍ കറി, ഞായര്‍ ബിരിയാണി. എന്നിങ്ങനെയാണ് വൈകിട്ട് എന്നും ചപ്പാത്തിയാണ് ഒരാള്‍ക്ക് നാല് വീതം ബുധനാഴ്ച്ച ചപ്പാത്തിക്കൊപ്പം മുട്ടക്കറിയും ഉണ്ടാവും പിന്നെ നല്ല പൊടിച്ചായയും കാലിവേണ്ടവര്‍ക്ക് കാലി, കട്ടന്‍ വേണ്ടവര്‍ക്ക് കട്ടന്‍ ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ രാവിലെ 10 മണിക്ക് കഞ്ഞി ഇങ്ങനെയാണ് ഭക്ഷണം.ഭക്ഷണം ഉണ്ടാക്കുന്നതാവട്ടെ കേരളത്തിന്റെ അഭിമാനമായ കുടുംബശ്രീയും.
പിന്നെ ഓരോ റൂമിലേക്കും ബഡ് ഷീറ്റ്, തോര്‍ത്ത്, സോപ്പ്, സോപ്പു പൊടി, അലക്ക് സോപ്പ്, ഡൈസോള്‍, ഡെറ്റോള്‍, ഹാര്‍പ്പിക്ക്, ടിഷ്യു, ഹാന്‍ വാഷ്, പെയിസ്റ്റ്, ബ്രഷ്, വെളിച്ചെണ്ണ, നിലം തുടയ്ക്കുന്ന മോപ്പ്, ചൂല്‍, ക്ലോസറ്റ് ബ്രഷ്, വെയിസ്റ്റ് ബക്കറ്റ്, ബക്കറ്റ്, കപ്പ്, ഷേവിംഗ് സെറ്റ്, മുടി ചീകാനുള്ള ചീര്‍പ്പ്, ഗ്ലാസ്, ജഗ്, സ്ത്രീകളാണെങ്കില്‍ വിസ്‌പെര്‍(പാട് ), സ്ത്രീകളുടെ കൂടെ കുട്ടികള്‍ ഉണ്ടെങ്കില്‍ സ്‌നഗി തുടങ്ങിയവയും ഓരോ പ്രവാസിക്കും നല്‍കുന്നുണ്ട്. നല്ല മനോഹരമായ റൂമുകളാണ് എല്ലാംതന്നെ.
24 മണിക്കൂറും മെഡിക്കല്‍ ടീം & 108 ആംബുലന്‍സ്, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍, ജൂനീയര്‍ ഹെല്‍ത്ത് ഇന്‍സ്്്‌പെക്ടര്‍, പോലീസ് ,കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും വരുന്ന പ്രവാസികളെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ കണ്ട് മുകളില്‍ പറഞ്ഞ ഭക്ഷണം മുതലുള്ള മുഴുവന്‍ സാധനങ്ങളും അവരുടെ റൂമിലെത്തിക്കുകയും അവരുടെ സുഖദു:ഖങ്ങള്‍ പങ്ക് വെച്ചും കുശലം പറഞ്ഞും ഏത് നിമിഷവും രോഗം പകര്‍ന്നേക്കാം എന്ന വിശ്വാസത്തേടെ നില്‍ക്കുന്ന വളണ്ടിയര്‍മാരും ഉണ്ട്.ഒരോ പ്രവാസിയും 14 ദിവസം കഴിഞ്ഞ് പോവുമ്പോള്‍ ആ റൂം ക്ലീന്‍ ചെയ്ത് മരുന്നടിച്ച് 24 മണിക്കൂര്‍ കഴിഞ്ഞേ മറ്റൊരു പ്രവാസിക്ക് കൊടുക്കുകയുള്ളു.സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ കൃത്യമായി നടപ്പിലാക്കാന്‍ കഷ്ടപ്പെടുന്ന ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍ കോഴിക്കോട്ടെ ഹൃദയത്തില്‍ നന്മയുള്ള കുറേ മനുഷ്യരും കുടുംബശ്രീക്കാര്‍ പാകം ചെയ്യുന്ന ഭക്ഷണം ചീറിപ്പാഞ്ഞ് കൊണ്ട് ചൂടാറും മുമ്പ് കേന്ദ്രങ്ങളിലെത്തിക്കുന്ന ഓട്ടോ തൊഴിലാളികളും എല്ലാവരും ഒന്നിനൊന്ന് ജാഗ്രതയോ പ്രവര്‍ത്തിക്കുമ്പോള്‍ ചിലര്‍ നടത്തുന്ന വിമര്‍ശനങ്ങളും വ്യാജ പ്രചരണങ്ങളും ജനം അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയുന്നുണ്ട്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വ്വതീകരിച്ച് കാണിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ ഇടക്ക് ഇത്തരം ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ അടുത്തുകൂടിയെങ്കിലും പോവണം. പറഞ്ഞാല്‍ തീരാത്തത്രയും പറയാനുണ്ട് നിര്‍ത്തുന്നതിന് മുമ്പ് ചില പേരുകള്‍ പറയാതിരിക്കാന്‍ പറ്റില്ല കോഴിക്കോടിന്റെ ഓരോ സ്പന്ദനത്തെയും തൊട്ടറിഞ്ഞ് കൊണ്ട് രാപകലില്ലാതെ ഓടി നടക്കുന്ന പ്രിയപ്പെട്ടവര്‍ സഖാക്കള്‍ ഇന്‍സാഫ്, ഫഹദ്, അഖില്‍.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്