ഷിനില്‍ വടകരയുടെ ‘മാര്‍ജ്ജാരന്‍’ ഞായറാഴ്ച അരങ്ങിലെത്തും

By news desk | Friday September 7th, 2018

SHARE NEWS

വടകര: നാടക അക്കാദമി പുരസ്‌കാര ജേതാവ് ഷിനില്‍ വടകര സംവിധാനം ചെയ്ത് കോഴിക്കോട് നാടക നിലയം അവതരിപ്പിക്കുന്ന ‘മാര്‍ജ്ജാരന്‍’ ഞായറാഴ്ച മേമുണ്ട മഠം ഓഡിറ്റോറിയത്തില്‍ അരങ്ങിലെത്തും പ്രശസ്ത നാടക രചയിതാവ് ജയന്‍ തിരുമന അരങ്ങേറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

സുരേഷ് കുമാര്‍ ശ്രീസ്ഥ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നക്ഷത്ര വടകര മുഖ്യാതിഥിയായിരിക്കും.

നാടകത്തിന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന അവാര്‍ഡ് ജേതാവ് മനോജ് നാരായണന്‍ നിര്‍വ്വഹിക്കും.

ജീവന്‍സാജ് രചന നിര്‍വഹിച്ച നാടകത്തില്‍ പവിത്രന്‍ കാവുങ്കല്‍ , സുരേഷ് നിലമ്പൂര്‍, ദാസ് പള്ളിപ്പുറം, അഗസ്റ്റിന്‍ മണത്തണ, പ്രസന്ന തൂണേരി, ഓമന പണിക്കര്‍ എന്നിവര്‍ അരങ്ങിലെത്തും. കേദാരം കൃഷ്ണദാസ് രക്ഷാധികാരിയായ നാടകത്തില്‍ ശ്യാം പ്രസാദ് , രോഷ്‌നി മേനോന്‍ എന്നിവരാണ് ഗാനമാലപിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...