Categories
latest

വടകര രണ്ടായി മുറിയുമോ ? ഉയരപ്പാതക്ക് പകരം ആകാശപാത വേണമെന്ന ആവശ്യം ശക്തം

വടകര: വടകരയില്‍ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ തീരുന്നില്ല. നഗരസഭാ അധികൃതര്‍, സ്ഥലം എംഎല്‍എ, എം പി നഗരവാസികളുടെ ആശങ്കകള്‍ക്ക് ഒപ്പമുണ്ട്. നാടിന്റെ വികസനം നഗരവാസികളെ ബുദ്ധിമുട്ടിച്ചാകരുതെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ട്.

ബൈപ്പാസ് വിദഗ്ധസമിതി റിപ്പോര്‍ട്ടും, വടകര ബൈപ്പാസില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഉയരപ്പാതയുടെ മാതൃകയയും ആശങ്ക ഉയര്‍ത്തുകയാണ്. ഉയരപ്പാത നിര്‍മ്മിച്ചാല്‍ വടകര നഗരത്തെ രണ്ടായി മുറിക്കും തീര്‍ച്ച. മാത്രവുമല്ല മുറിച്ച് കടക്കാനാവുക അഞ്ചിടത്ത് മാത്രം. പെരുവാട്ടും താഴ, അടക്കാത്തെരു, ലിങ്ക് റോഡ്, നാരായണനഗരം ജംഗ്ഷന്‍, കരിമ്പനപ്പാലം എന്നിവിടങ്ങളില്‍ മാത്രം. വാഹനങ്ങള്‍ക്ക് മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും ഇതുവഴി മാത്രമേ കടക്കാനാകൂ.
പെരുവാട്ടും താഴ മുതല്‍ അടക്കാത്തെരു വരെയുളള 1.65 കിലോമീറ്റര്‍ ദൂരത്ത് എവിടെയും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ വഴിയില്ല. പഴങ്കാവ് ഭാഗത്തെ ജനങ്ങള്‍ഉള്‍പ്പെടെ വടകര ടൗണിലേക്ക് വരണമെങ്കില്‍ ഒന്നുകില്‍ പെരുവാട്ടു താഴയിലേക്ക് പോകണം. അല്ലെങ്കില്‍ അടക്കാത്തെരുവിലേക്ക് വരണം. മറ്റുളള ഭാഗങ്ങളെല്ലാം മറുഭാഗം കാണാന്‍ കഴിയാത്തവിധത്തില്‍ മതില്‍ കെട്ടിയ അവസ്ഥയാകും.

നഗരത്തെ രണ്ടായി വിഭജിച്ചുകൊണ്ട് 5 മുതല്‍ 9 മീറ്റര്‍ വരെ മണ്ണ് നിറച്ച് ഭിത്തി കെട്ടി ഉയര്‍ത്തി (എം ബാങ്ക് മെന്റ് )കുറഞ്ഞത് 230 കോടി വിലയുള്ള ഭൂമി ഉപയോഗശൂന്യമാകുന്നത് ഒഴിവാക്കി കോണ്‍ക്രീറ്റ് തൂണിന്‍ മേലുള്ള ആകാശ പാതാ നിര്‍മ്മിക്കണമെന്ന് വിരമിച്ച സാങ്കേതിക വിദഗ്ദ്ധരുടെ സംഘം( പൗര സമൂഹ കൂട്ടായ്മ) ആവശ്യപ്പെടുന്നത്.
അടക്കാതെരു ഫയര്‍ സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ കരിമ്പനപാലം വരെ 2.30 കിലോമീറ്റര്‍ ദൂരമെ ങ്കിലും ഈ രീതിയില്‍ തൂണിന്മേല്‍ പാത നിര്‍മ്മിച്ചാല്‍ 16.19 ഏക്കര്‍ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ഗതാഗതത്തിനും പ്രയോജനപ്പെടുത്താം. നഗരസഭയിലൂടെ മണ്ണിട്ടുയര്‍ത്തിയുള്ള ആറ് കിലോമീറ്റര്‍ ദൂരമുള്ള നിര്‍മ്മാണം മൂലം 8,25,300ക്യൂബിക് മീറ്റര്‍ ആണ് ആവശ്യമായ മണ്ണ്. ഇതിനുവേണ്ടി വലിയ കുന്നുകള്‍ തന്നെ ഇടിച്ചു നിരത്തേണ്ടി വരും.
ഇന്ത്യയിലും വിദേശത്തും ജോലി ചെയ്തവരും ഇപ്പോള്‍ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നവരുമുള്‍പ്പെടുന്ന എന്‍ജിനീയര്‍മാരും മറ്റു വിദഗ്ദ്ധരും ഉള്‍പ്പെടെ 50 അംഗങ്ങളുടെ പൗരസമൂഹ കൂട്ടായ്മയാണ് പഠനം നടത്തി നഗരസഭ ചെയര്‍മാന്‍ മുഖേന മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയത്. വടകര ടൗണില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ കിലോമീറ്ററോളം സര്‍വീസ് റോഡിലൂടെ സഞ്ചരിച്ചു പാലോളിപ്പാലം കഴിഞ്ഞു മാത്രമേ ഉയരപ്പാതയില്‍ പ്രവേശിക്കാന്‍ കഴിയൂ എന്നത് സര്‍വീസ് റോഡിലെ തിരക്ക് വര്‍ദ്ധിപ്പിക്കും. അതിനാല്‍ പുതിയ ബസ്റ്റാന്‍ഡ് പത്തു നിലയുള്ള ഒരു സമുച്ചയം ആക്കി വിവിധ നിലകളില്‍ വാഹനം പാര്‍ക്ക് ചെയ്യുകയും ഭാവിയില്‍ നേരിട്ട് ദേശീയപാതയില്‍ പ്രവേശിക്കുന്നതിനുള്ള കോംപ്ലക്‌സും ഈ സമിതി രൂപകല്പന ചെയ്തിട്ടുണ്ട്.
വടകരയെ 2030 ആകുമ്പോഴേക്കും ഒരു സ്മാര്‍ട്ട് സിറ്റി ആക്കി മാറ്റുന്നതില്‍ പ്രതിഫലേ ച്ചഇല്ലാതെ
കക്ഷിരാഷ്ട്രീയത്തിന തീതമായി ഉള്ള ഈ പൗരസമൂഹ കൂട്ടായ്മയില്‍ ജപ്പാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍, ഡിഎംആര്‍സി മെട്രോറെയില്‍, നാഷണല്‍ ഹൈവേ
എന്നിങ്ങനെ നിരവധി വൈവിധ്യമാര്‍ന്ന മേഖലകളിലെ പ്രൊഫഷനുകള്‍ ആണ് ഉള്ളത്. നിവേദനത്തോടൊപ്പം, എന്‍ എച്ച് 66 ആറുവരിപ്പാത വടകര മുനിസിപ്പാലിറ്റിയില്‍ ഉണ്ടാക്കാവുന്ന നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും 24 പേജുള്ള ഒരു റിപ്പോര്‍ട്ടും മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP