

വടകര:പോലീസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് തയ്യാറാക്കിയ സ്മൃതി ഗീതം വീഡിയോ ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ റൂറൽ ജില്ലാ പോലീസ് അനുമോദിച്ചു.
ഗാന രചയിതാവും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി യുമായ കെ.അശ്വകുമാർ,സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ,പിന്നണി ഗായകൻ കൊല്ലം അഭിജിത്ത്,വീഡിയോ ആൽബം സംവിധാനം ചെയ്ത തേജസ് പെരുമണ്ണ,ക്യാമറാമാൻ ജയപ്രകാശ് നമ്പ്യാലത്ത് എന്നിവരേയും,കിണറ്റിൽ വീണ അഞ്ചു വയസ്സുകാരിയെ രക്ഷപ്പെടുത്തിയ ചീനംവീട് യു.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി എസ്.അലനേയും ചടങ്ങിൽ ആദരിച്ചു.
റൂറൽ എസ്.പി.ജി.ജയ്ദേവ് ഉപഹാരം സമർപ്പിച്ചു.ഡി.പി.ഒ മാനേജർ നന്ദകുമാർ,ഭരണ വിഭാഗം ഡി.വൈ.എസ്.പി .കെ.ഇസ്മായിൽ,ഡി.വൈ.എസ്.പി മാരായ എ.പി.ചന്ദ്രൻ,സുനിൽകുമാർ,പോലീസ് അസ്സോസിയേഷൻ നേതാക്കളായ എ.വിജയൻ,മുഹമ്മദ്എന്നിവർ പ്രസംഗിച്ചു.