കുറ്റവാളികളെ നേർവഴികാട്ടാൻ സാമൂഹ്യനീതി വകുപ്പിന്റെ ദ്വിദിന ശിൽപ്പശാല

By | Saturday October 19th, 2019

SHARE NEWS

കോഴിക്കോട് : സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പ്രൊബേഷൻ സംവിധാനവും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ സാമൂഹ്യ പുനരധിവാസവും സ്ഥാപനേതര പരിവർത്തന മാർഗങ്ങളും എന്ന വിഷയത്തിൽ ദ്വിദിന ശിൽപ്പശാല സംഘടിപ്പിക്കും. ഒക്‌ടോബർ 21, 22 തീയതികളിൽ കോഴിക്കോട് ഹോട്ടൽ പാരമൗണ്ട് ടവറിൽ നടക്കുന്ന പരിപാടി 21 ന് രാവിലെ 10.30 ന് തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ.എം.കെ മുനീർ എം.എൽ.എ അധ്യക്ഷനാവും. ജില്ലാ കലക്ടർ സാംബശിവറാവു മുഖ്യാതിഥിയാവും.

കുറ്റകൃത്യങ്ങളിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുന്നതിനും വിവിധ സർക്കാർ, സർക്കാതിര സംവിധാനങ്ങളുടെ സഹായത്തോടൂകൂടിയുളള ഇടപെടലാണ് സാമൂഹ്യപ്രതിരോധം അഥവാ സോഷ്യൽ ഡിഫൻസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജയിൽ മോചിതർ, വിവിധ കുറ്റകൃത്യങ്ങൾക്കിരയാവുന്നവർ, ആദ്യ കുറ്റവാളികൾ, നല്ല നടപ്പ് ജാമ്യത്തിൽ കഴിയുന്നവർ ലഹരിക്കടിമയായവർ എന്നിവരെയും അവരുടെ കുടുംബങ്ങളെയും പ്രത്യേക സാമൂഹ്യ പ്രതിരോധ പദ്ധതിയുടെ കീഴിൽ കൊണ്ടുവന്ന് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് തടയുകയും, കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നതിൽ നിന്ന് തടയുകയും ചെയ്യേണ്ടതുണ്. ഇതിനാവശ്യമായ പ്രായോഗിക പരിപാടികൾ ആവിഷ്‌ക്കരിക്കുന്നതിനുളള കൂടിയാലോചനകൾക്കായി മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഉദ്യോഗസ്ഥർക്കായാണ് ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നത്.

സാമൂഹ്യനീതി ഡയറക്ടർ ഷീബ ജോർജ്ജ് സ്വാഗതം പറയുന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സി ശ്രീധരൻ നായർ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 11.30 മുതൽ 1.30 വരെ കുറ്റവും ശിക്ഷയും ആധുനിക സമ്പ്രദായങ്ങൾ എന്ന വിഷയത്തിൽ ഗവ. ലോ കോളേജ് അസി. പ്രൊഫസർ സജികുമാർ എൻ.എൻ, ഉച്ചയ്ക്ക് രണ്ട് മുതൽ 3.30 വരെ പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്‌സ് ആക്ട് വ്യവസ്ഥകളും വെല്ലുവിളികളും എന്ന വിഷയത്തിൽ റിട്ട. ജില്ലാ ജഡ്ജ് അശോകൻ കെ, വൈകീട്ട് 3.45 മുതൽ 5.15 വരെ കുറ്റകൃത്യങ്ങളുടെ മനശാസ്ത്രം എന്ന വിഷയത്തിൽ തൃശ്ശൂർ കേരള പോലീസ് അക്കാദമി ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ ജോസഫ് എന്നിവർ ക്ലാസ്സെടുക്കും. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബാബുരാജൻ പാറമ്മൽ, കോഴിക്കോട് ജയിൽ വകുപ്പ് മേഖലാ വെൽഫെയർ ഓഫീസർ മുകേഷ് എ.വി, സാമൂഹ്യനീതി വകുപ്പ് അസി. ഡയറക്ടർ സുഭാഷ് കുമാർ കെ വി എന്നിവർ സംസാരിക്കും.

ഒക്‌ടോബർ 22 ന് രാവിലെ ഒൻപത് മുതൽ 10 വരെ സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതികൾ ജില്ലാ പൊബേഷനറി ഓഫീസർ ഷീബ മുംതാസ് സി കെ അവതരിപ്പിക്കും. 10 മുതൽ 11 വരെ കേരള പ്രൊബേഷൻ സംവിധാനം എന്ന വിഷയത്തിൽ ജില്ലാ പ്രൊബേഷനറി ഓഫീസർ ഏലിയാസ് തോമസ്, 11 മുതൽ 11.30 വരെ സംസ്ഥാന പ്രൊബേഷൻ നയം എന്ന വിഷയത്തിൽ വയനാട് ജില്ലാ പ്രൊബേഷനറി ഓഫീസർ അഷറഫ് കാവിൽ, 11.30 മുതൽ 12 വരെ നേർവഴി പദ്ധതി എന്ന വിഷയത്തിൽ പത്തനംതിട്ട ജില്ലാ പ്രൊബേഷനറി ഓഫീസർ അബീൻ എ.ഒ, 12 മുതൽ രണ്ട് മണി വരെ കുറ്റാരോപിതർക്കും കുറ്റകൃത്യത്തിന് ഇരയായവർക്കുമിടയിലെ ഇടപെടൽ എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടക്കും. നേർവഴി സ്‌പെഷ്യൽ ഓഫീസർ സുബൈർ കെ.കെ, കോഴിക്കോട് അഡീ.ഡെപ്യൂട്ടി കമ്മീഷണർ വാഹിദ് പി, അസി.എക്‌സൈസ് കമ്മീഷണർ (വിമുക്തി മാനേജർ) ജയപ്രകാശ് കെ, ഡെപ്യുട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഷീജ പി.എസ്, ജയിൽ വകുപ്പ് റീജ്യണൽ വെൽഫെയർ ഓഫീസർ മുകേഷ് എ.വി, ലിസ കോളേജ് അസി. പ്രൊഫസർ സിസ എം. ജോർജ്ജ്, കോഴിക്കോട് ഇംഹാൻസിലെ ഡോ. ജി രാഗേഷ് എന്നിവർ പങ്കെടുക്കും. രണ്ട് മുതൽ 3.30 വരെ ഗ്രൂപ്പ് ചർച്ചയും ഉണ്ടായിരിക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്