വടകരയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സൂപ്പി കുനിയില്‍ അന്തരിച്ചു

By | Tuesday December 17th, 2019

SHARE NEWS

വടകര: വടകര പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവും മുസ്ലീം ലീഗ് നേതാവുമായ സൂപ്പി കുനിയില്‍ (72) നിര്യാതനായി. ചോമ്പാല്‍ മാപ്പിള എല്‍പി സ്‌കൂളില്‍ അധ്യാപകനായിരുന്നു സൂപ്പി മാസ്റ്റര്‍ ദീര്‍ഘകാലം ചന്ദ്രിക ദിനപത്രത്തിന്റെ വടകര ലേഖകനായിരുന്നു. മുസ്ലീം ലീഗ് അഴിയൂര്‍ പഞ്ചായാത്ത് വൈസ് പ്രസിഡന്റും ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കണ്‍വീനറുമാണ്. പ്രസ് ക്ലബ് പ്രസിഡന്റ് / സെക്രട്ടറി , മുക്കാളി മഹല്ല് കമ്മിറ്റി പ്രസിഡന്റ് / സെക്രട്ടറി , ചോമ്പാല മഹാത്മ വായനശാല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സുബൈദ, മക്കള്‍: അനസ് (ബഹ്‌റൈന്‍), ജാബിര്‍ ( ഖത്തര്‍), മുനീബ് ( ദുബൈ), മുബീന്‍ ( ഖത്തര്‍), ഷെമീമ.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്