Categories
Breaking News

എസ് പി ബിയുടെ ഓര്‍മ്മ പുതുക്കി ; വടകര മ്യൂസിഷന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍

വടകര: വടകര മ്യൂസിഷന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ അന്തരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അനുസ്മരണം സംഘടിപ്പിച്ചു.

ഈ ലോകം ഉള്ള കാലത്തോളം എസ് ബി പി എന്ന പ്രതിഭ നിലനില്‍ക്കുമെന്നും യോഗം വിലയിരുത്തി. സഹ കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ ആദരവും പെരുമാറ്റവും എളിമയും മറ്റുള്ളവര്‍ മാതൃകയാക്കേണ്ടതാണെന്നും യോഗത്തില്‍ സംസാരിച്ചുകൊണ്ട് ശ്രീ മണലില്‍ ഓര്‍മ്മിപ്പിച്ചു.

എസ് പി ബി യോടൊപ്പം പല വേദികളിലും ഒന്നിച്ച് പരിപാടികളില്‍ പാടുകയും ഉപകരണങ്ങള്‍ വായിക്കുകയും ചെയ്ത അസോസിയേഷന്‍ അംഗങ്ങള്‍ അദ്ദേഹത്തെ അനുസ്മരിച്ച് ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.


സെക്രട്ടറി സനില്‍ ദിവാകര്‍ സ്വാഗതവും പ്രസിഡണ്ട് ആര്‍.എല്‍. ഷമ്മി അദ്ധ്യക്ഷതയും വഹിച്ച യോഗത്തില്‍ അംഗങ്ങളായ ഗായകരുമായ ശ്രീ.മണലില്‍ മോഹനന്‍, ശശി വള്ളിക്കാട്, സതീശ് നമ്പൂതിരി,
ഡോ. സുജിത്ത്,ജയന്‍ നാരായണ നഗരം, ഷൈനി വേണുഗോപാല്‍, സുരേഷ് മണിയൂര്‍, സുരേഷ് ബാബു, സുരേഷ് വില്യാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

വൈസ് പ്രസിഡണ്ട് അബ്ദുള്‍ സലീം നന്ദി പ്രകാശിപ്പിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP