പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി സ്‌പ്ലൈ ഓഫീസ് ജീവനക്കാര്‍

By | Tuesday August 13th, 2019

SHARE NEWS

വടകര : താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാര്‍ അടങ്ങുന്ന സംഘം രണ്ട് ദിവസങ്ങളിലായി പരീഷ്ഹാള്‍ വിലങ്ങാട്, കുമ്പളച്ചോല എല്‍.പി.എസ്, ജെ.എന്‍.എം ജിഎച്ച്എസ്എസ് പുതുപ്പണം, മണിയൂര്‍ അട്ടക്കുണ്ട് മദ്രസ്സ, ഈര്‍ക്കോടി എല്‍.പി സ്‌കൂള്‍, ചെരണ്ടത്തൂര്‍ എല്‍.പി സ്‌കൂള്‍ എന്നീ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ അരി, പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍, വെളിച്ചെണ്ണ കൂടാതെ നിത്യോപയോഗ സാധനങ്ങളായ സോപ്പ്, സോപ്പ് പൊടി, ബാര്‍സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, ബക്കറ്റ് എന്നിവയും നല്‍കി.

എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിട്ട ചെരണ്ടത്തൂര്‍ എല്‍ പി സ്‌കൂളില്‍ തിരുവളളൂര്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്നും അടിയന്തിരമായി എത്തിച്ചുനല്‍കി.

കൂടാതെ താലൂക്കിലെ വിവിധ പെട്രോള്‍ പമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ കരുതല്‍ സ്റ്റോക്ക് സാധാരണ വില്‍പനക്ക് തടസ്സമില്ലാതെ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്