Categories
Breaking News

എസ് എസ് എഫ് സാഹിത്യോത്സവ് ; വടകര സെക്ടര്‍ ജേതാക്കള്‍

വടകര: മൂന്ന് ദിവസങ്ങളിലായി നടന്ന എസ് എസ് എഫ് വടകര ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു. ഓണ്‍ലൈന്‍ സംവിധാനത്തിലാണ് ഇപ്രാവശ്യം സാഹിത്യോത്സവ് സംഘടിപ്പിച്ചത്.
ഒമ്പത് സെക്ടറുകള്‍ തമ്മില്‍ മാറ്റുരച്ച സാഹിത്യോത്സവില്‍ ടീം വടകര സെക്ടര്‍ കലാ കിരീടം നേടി.

ആയഞ്ചേരി, അഴിയൂര്‍ എന്നീ ടീമുകള്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി.

കാമ്പസ് വിഭാഗത്തില്‍ ആറ് കാമ്പസുകള്‍ തമ്മില്‍ മാറ്റുരച്ചപ്പോള്‍ എസ് എം ഐ ആര്‍ട്‌സ് & സയന്‍സ് കോളേജ് കുഞ്ഞിപ്പള്ളി, കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകര, എം ഇ എസ് ആര്‍ട്‌സ്& സയന്‍സ് കോളേജ് വില്ല്യാപ്പള്ളി യഥാക്രമം ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങള്‍ നേടി.


സമാപന സമ്മേളനത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് ശാകിര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ മദനി ഉസ്താദ് വള്ള്യാട് ഉദ്ഘാടനം നിര്‍വഹിച്ചു.

കേരള മുസ്ലിം ജമാഅത്ത് വടകര സോണ്‍ പ്രസിഡന്റ് ടി എ റഷീദ് ഉസ്താദ് ആയഞ്ചേരി വിജയികളെ പ്രഖ്യാപിച്ചു.

എസ് വൈ എസ് ജില്ലാ സെക്രട്ടറി മുനീര്‍ സഖാഫി ഓര്‍കാട്ടേരി, വടകര സോണ്‍ പ്രസിഡന്റ് സഅദുല്ല സഖാഫി ആയഞ്ചേരി, ഹാരിസ് സഖാഫി മന്തരത്തൂര്‍ , മന്‍സൂര്‍ അഹ്‌സനി, മുഹമ്മദ് സഖാഫി വില്ല്യാപ്പള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സയ്യിദ് ശാഹിര്‍ സ്വാഗതവും നൗഫല്‍ മുടപ്പിലാവില്‍ നന്ദിയും പറഞ്ഞു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP