സംസ്ഥാന സ്‌കൂള്‍ കലോത്സവം വടകരക്ക് അഭിമാനമായി മേമുണ്ടയിലെ ചുണകുട്ടികള്‍

By | Monday December 2nd, 2019

SHARE NEWS

വടകര: ചുണ്ടിനും കപ്പിനും ഇടയില്‍ കോഴിക്കോടിന് കലാകിരീടം നഷ്ടമായപ്പോള്‍ കോഴിക്കോടിന് കൂടുതല്‍ പോയിന്റ് സംഭാവന ചെയ്യുന്ന രണ്ടാമത്തെ വിദ്യാലയമായി മേമുണ്ട മാറി. 949 പോയിന്റാണ് കോഴിക്കോട് നേടിയത്. രണ്ട് പോയിന്റിനാണ് കോഴിക്കോടിന് കലാകിരീടം നഷ്ടമായത്.

കോഴിക്കോട് ജില്ലയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് സംഭാവന ചെയ്യുന്ന ജില്ലയിലെ രണ്ടാമത്തെ വിദ്യാലയമാവാന്‍ മേമുണ്ടയ്ക്ക് കഴിഞ്ഞു.

ഒന്നാം സ്ഥാനത്ത് സില്‍വര്‍ ഹില്‍സാണ്. 73 പോയിന്റാണ് മേമുണ്ടയിലെ കലാപ്രതിഭകള്‍ കോഴിക്കോടിന് നേടിക്കൊടുത്തത്. ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 15 ഇനങ്ങളിലാണ് മേമുണ്ടയിലെ കലാപ്രതിഭകള്‍ സംസ്ഥാനത്ത് മത്സരിച്ചത്. പതിനഞ്ച് ഇനങ്ങളിലായി അന്‍പത് പ്രതിഭകള്‍ സംസ്ഥാനത്ത് മാറ്റുരച്ചു. ഇതില്‍ 14 ഇനങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചു.

മേമുണ്ട അവതരിപ്പിച്ച നാടകം ‘ പേര് ‘ സംസ്ഥാന കലാമേളയിലെ ശ്രദ്ധിയ്ക്കപ്പെടുന്ന ഇനമായി മാറി. കൂടാതെ തുടര്‍ച്ചയായ ഇരുപത്തിനാലാം വര്‍ഷമാണ് പൂരക്കളിയില്‍ മേമുണ്ട സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നത്.

കഥാപ്രസംഗ മത്സരത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയ പാര്‍വ്വണയ്ക്ക് വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി കടയ്‌ക്കോട് വിശ്വംഭരന്‍ സ്മാരമ ട്രോഫി നല്‍കി. മത്സരങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ മേമുണ്ടയിലെ പ്രതിഭകളെ പി.ടി.എ യും, മാനേജ്‌മെന്റും ചേര്‍ന്ന് അഭിനന്ദിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്