Categories
Flash News

നഗരം കീഴടക്കി ശുനക സംഘം; വടകരയില്‍ തെരുവുനായ ശല്യം രൂക്ഷം

വടകര: നഗരസഭാ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു. പ്രശ്‌നം പരിഹരിക്കുന്നതില്‍ അധികൃതര്‍ പുലര്‍ത്തുന്ന നിസംഗതക്കെതിരെ പ്രതിഷേധം ശക്തമാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വടകര മാര്‍ക്കറ്റ് റോഡില്‍ നിന്നും നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. അതുപോലെ നിരവധി ആളുകളെ അക്രമിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വടകര മുനിസിപ്പല്‍ 7ാം വാര്‍ഡ് കൗണ്‍സിലര്‍ക്ക് കടിയേറ്റിരുന്നു. ഒരു മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റവരുടെ എണ്ണം ഇരുപതായി.

നഗരത്തിലെ കട വരാന്തകള്‍ നായ്ക്കളുടെ താവളമാണ്. നഗരത്തില്‍ മാത്രമല്ല പരിസര പ്രദേശങ്ങളില്‍ തെരുവുനായ ശല്യം കൂടിവരുന്ന സാഹചര്യമാണുള്ളത്.


വളര്‍ത്ത് മൃഗങ്ങളെയും, പ്രദേശവാസികളെയും അക്രമിക്കുന്നത് പതിവാണ്. മത്സ്യമാര്‍ക്കറ്റില്‍ നിന്നും ഇറച്ചി, മീന്‍ വാങ്ങി പോകുന്നവരുടെ കൈയില്‍ നിന്നും മാംസങ്ങള്‍ തട്ടിപ്പറച്ച് കൊണ്ട് പോകുന്നത് പതിവ് കാ്‌ഴചയാണ്. രാത്രിയില്‍ബൈക്ക് യാത്രക്കാര്‍ക്ക് പിന്നാലെയാണു നായ്ക്കളുടെ പരാക്രമം.

സിഎം ആശുപത്രി, വടകര ജില്ലാ ഗവഃ ആശുപത്രി, കോടതി പരിസരം, കോണ്‍വെന്റ് റോഡ്, എടോടി, പഴയ സ്റ്റാന്റ്, പുതിയ സ്റ്റാന്റ്, ജെ ടി റോഡ്, താഴെ അങ്ങാടി വലിയ വളപ്പ് , കെ എസ് ആര്‍ടി സി ടിപ്പോ, കസ്റ്റംസ് റോഡ്, മുകച്ചേരി ഭാഗം, ഐസ് റോഡ്, മനാര്‍മുക്ക്, താഴെ അങ്ങാടി മാര്‍ക്കറ്റ് പരിസരം, കോട്ടക്കടവ്, മറ്റ് പ്രധാന റോഡുകളില്‍ പോലും നായ്ക്കളുടെ കൂട്ടം പെരുകുന്ന സാഹചര്യമാണുള്ളത്.

തെരുവുനായയുടെ കടിയേറ്റാല്‍ ആവശ്യമായ ചികിത്സ വടകര ജില്ലാ ഗവഃ ആശുപത്രിയില്ലാത്തത് നഗവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.

നായക്കളുടെ കടിയേറ്റാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോവണ്ട അവസ്ഥയാണുളളത്. നിലവില്‍ തെരുവുനായ്ക്കളെ നിയന്ത്രക്കാന്‍ നഗരസഭയ്ക്കും, ആരോഗ്യ വകുപ്പിനും സംവിധാനങ്ങളില്ല. നായ്ക്കളെ കൊല്ലാനും നിയമം അനുവദിക്കുന്നില്ല.

നഗരഭയ്ക്ക് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താം . വടകരയില്‍ നായ്ക്കളെ പിടികൂടാനും, കൂട്ടിലിടാനും, സംവിധാനമില്ല. തെരുവുനായ് ശല്യത്തെക്കുറിച്ചുളള പരാതി ഏറിയതോടെ വിവിധ സംഘനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നെങ്കിലും . പരിഹാരം കാണേണ്ടവര്‍ പാരാതികള്‍ക്കു മുന്‍പില്‍ കൈമലര്‍ത്തുന്ന സാഹചര്യത്തില്‍ നഗരവാസികളുടെ ദുരിതങ്ങള്‍ക്ക് അടുത്ത കാലത്തൊന്നും പരിഹാരമുണ്ടാകില്ലെന്നുറപ്പാണ്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP