Categories

ഏറാമല ഗ്രാമ പഞ്ചായത്ത് 12,13 വാർഡുകളിൽ കടുത്ത നിയന്ത്രണം


ഏറാമല : ഏറാമല പഞ്ചായത്തിന്റെയും CHC യുടെയും നേതൃത്വത്തിൽ 8695 വാക്സിനേഷനും 6500 ടെസ്റ്റും നടത്തി പ്രതിരോധ പ്രവർത്തനം വിപുലീകരിച്ചു.

അതിതീവ്രവ്യാപന വാർഡുകളായ12, 13 വാർഡുകളിൽ കടുത്ത നിയന്ത്രണവും മെഗാ ക്യാമ്പും ആരംഭിച്ചു. 19.5. 15 വാർഡുകളിൽ 20 22 24 തിയ്യതികളിൽ മൊബൈൽ മെഗാ ക്യാമ്പുകൾ നടത്തപ്പെടും .

പ്രതിരോധ വാക്സിൻ ക്യാമ്പുകൾ വിപുലമായി വാർഡ് തലത്തിൽ നടത്താൻ തീരുമാനിച്ചു. കഡൈൻമെന്റ് സോണു കളിൽ അവശ്യസാധനങ്ങളുടെ കടകൾ രാവിലെ 8 മണി മുതൽ 2 മണി വരെ മാത്രം പ്രവർത്തിക്കാൻ നിശ്ചയിച്ചു.


ആരാധനാലയങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനും സാമുഹ്യ അകലം ഉറപ്പ് വരുത്താനും ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ച . വ്യാപാരസ്ഥാപനങ്ങൾ രാത്രി 9 മണിക് അടക്കേണ്ടതാണ് .

പഞ്ചായത്തിലെ പരിപാടികൾ ജാഗ്രതാ പോർട്ടലിൽ രജിസ്റർ ചെയ്യാൻ പഞ്ചായത്തിൽ സൗകര്യമൊരുക്കി . വാർഡ് തല R R T യോഗം സെക്ടറൽ മജിസ്ട്രേറ്റിന്റെ സാനിധ്യത്തിൽ ആഴ്ചയിൽ 2 ദിവസം നടത്താൻ നിർദ്ദേശിച്ചു . കോവി ഡ് പ്രതിരോധ ബോധവൽക്കണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷക്കീല ഈ ങ്ങോളിയുടെ അധ്യക്ഷതയിൽ ചേർന്ന RRT യോഗത്തിൽ വൈസ് പ്രസിഡന്റ് ദീപ് രാജ് കെ സ്റ്റാന്റിങ് കമ്മററി അധ്യക്ഷരായ പ്രഭാകരൻ പറമ്പത്ത് .ജസീല വി.കെ . പ്രസിത എം.പി എന്നിവരും പോലീസ് പ്രതിനിധികളായി എടച്ചേരി എസ് ഐ ഹെൽത്ത് ഡിപ്പാർട്ട് പ്രതിനിധിയായി മെഡിക്കൽ ഓഫീസർ ഡോ ചെറിയാൻ HI മാർ വാർഡ് മെമ്പർ മാർ എന്നിവർ പങ്കെടുത്തു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: Strict control in wards 12,13 of Eramala Grama Panchayat

NEWS ROUND UP