Categories
Flash News

എന്റെ നഗരസഭ … എന്റെ അഭിമാനം വിദ്യാര്‍ത്ഥിയുടെ കത്ത് ശ്രദ്ധേയമാകുന്നു

വടകര: വടകര നഗരസഭയുടെ പരിസ്ഥിതി സൗഹ്ൃദ വികസന പദ്ധതികള്‍ക്ക് സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവരുടെ പിന്തുണ. സംസ്ഥാന തലത്തില്‍ മികച്ച മാലിന്യസംസ്‌ക്കരണ പദ്ധതികളാണ് വടകരയില്‍ നടന്ന് വരുന്നത്. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമായി നടന്ന് വരുന്നു. ഏറ്റവും ഒടുവിലായി പുതിയാപ്പിലെ ട്രഞ്ചിംഗ് ഗ്രൗണ്ട് ഹരിത പാര്‍ക്ക് ആയി മാറ്റാന്നുള്ള പദ്ധതിയും ജനകീയ അംഗീകാരം നേടി.

പുതിയാപ്പ് ട്രഞ്ചിംഗ് ഗ്രൗണ്ട് ഹരിത പാര്‍ക്കാക്കി മാറ്റാനുള്ള വടകര മുന്‍ സിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് 7ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫിയോണ്‍ ജെ സുനില്‍ ചെയര്‍മാന്‍ കെ.ശ്രീധരന് എഴുതിയ കത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
വര്‍ഷങ്ങളായി ദുരിതങ്ങള്‍ അനുഭവിച്ച് ട്രഞ്ചിംഗ് ഗ്രൗണ്ടിനടുത്ത് താമസിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം കൊണ്ട് ഉണ്ടായിരിക്കുന്നത് എന്ന് കത്തില്‍ സൂചിപ്പിക്കുന്നു. മല്‍സ്യ മാര്‍ക്കറ്റിലെയും കോഴി സ്റ്റാളുകളിലെയും അവശിഷ്ടങ്ങള്‍ ഇവിടെ നിക്ഷേപിച്ചിരുന്ന കാലത്ത് ദുര്‍ഗന്ധവും ജലമലിനീകരണവും കാരണം ഇവിടെ ജനജീവിതം ദുസ്സഹമായിരുന്നു.
നിരവധി ബഹുജന പ്രക്ഷോഭങ്ങള്‍ ട്രഞ്ചിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് നടന്നിരുന്നു. ശാശ്വതമായ പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഉറവിട മാലിന്യ സംസ്‌കരണം നിര്‍ബദ്ധമാക്കിയതിലൂടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്കുള ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ സ്ഥാനത്ത് ഹരിത പാര്‍ക്ക് വരുന്നത് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.
ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിന് സഹായകമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മുന്‍സിപ്പല്‍ ചെയര്‍മാനെയും കൗണ്‍സിലിനെയും അഭിനന്ദിച്ചു കൊണ്ടാണ് മേപ്പയില്‍ എസ് ബി സകൂളിലെ 7ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫിയോണ്‍ ജെ സുനില്‍ കത്ത് അവസാനിപ്പിക്കുന്നത്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP