പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയോട് ചോമ്പാല സി ഐ അശ്ലീലവാക്ക് ഉപയോഗിച്ചതായി പരാതി

By | Thursday February 13th, 2020

SHARE NEWS

അഴിയൂര്‍: കാര്‍ തട്ടിയ സംഭവത്തില്‍ സ്റ്റേഷനിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സി ഐ അശ്ലീല വാക്കുപയോഗിച്ച് ശകാരിച്ചതായി പരാതി. സംഭവത്തില്‍ ചോമ്പാല സി ഐ സുമേഷിനെതിരെ കൈനാട്ടി റാണി പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഖ്യമന്ത്രി, ഡിജിപി, ബാലവകാശ കമ്മീഷന്‍, റൂറല്‍ എസ്പി എന്നിവര്‍ക്ക് പരാതി നല്‍കി.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയുടെ മാതാവിന്റെ ഉടമസ്ഥതയിലുള്ള കാര്‍ മറ്റൊരു കാറുമായി അപകടത്തില്‍ പെട്ടിരുന്നു. സംഭവത്തില്‍ ഇരുകൂട്ടരും ചോമ്പാല സ്റ്റേഷനില്‍ എത്തിയപ്പോള്‍ കേട്പാട് സംഭവിച്ച കാറുടമയ്ക്ക് അയ്യായിരം രൂപ നല്‍കാന്‍ സി ഐ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാനില്ല എന്ന് പറഞ്ഞപ്പോള്‍ സി ഐ കേട്ടാലറക്കുന്ന അശ്ലീല വാക്ക് ഉപയോഗിച്ച് ശകാരിക്കുകയായിരുന്നു. സ്റ്റേഷനില്‍ ഉണ്ടായിരുന്ന സഹപാഠിയുടേയും മറ്റുള്ളവരുടേയും സാന്നിധ്യത്തിലായിരുന്നു അശ്ലീല ശകാരവര്‍ഷമെന്ന് പരാതിയില്‍ പറയുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്