വടകര: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ‘പക്ഷിക്ക് കുടിനീര്’ പദ്ധതിക്ക് തുടക്കമിട്ടു. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അവരുടെ വീടുകള്‍ക്ക് സമീപം പരന്ന പാത്രത്തില്‍ പക്ഷികള്‍ക്കും മറ്റു ജീവികള്‍ക്കുമായി വെള്ളം നിറച്ചു വെക്കുന്ന പദ്ധതിയാണിത്. നിത്യവും പാത്രം നിറയ്ക്കും. ഭൂമിയിലെ വിഭവങ്ങള്‍ എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്ന ബോധം വിദ്യാര്‍ത്ഥികളില്‍ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം സ്കൂള്‍ കോമ്പൗണ്ടിലെ മരക്കൊമ്പില്‍ തൂക്കിയിട്ട പാത്രത്തില്‍ വെള്ളം നിറച്ചു കൊണ്ട് വിദ്യാര്‍ത്ഥി കെ സിദ്ധാര്‍ത്ഥ് നിര്‍വഹിച്ചു. ബായിസ് ഇസ്മയില്‍ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന് മാര്‍ഗനിര്‍ദ്ദേശം നല്കി. എന്‍.കെ. കദീജ, അഭയ് മോഹന്‍, ഹിബ ഷെറിന്, അശ്വിന് രാജ്, ഫാത്തിമത്ത് ഷാമില, തുടങ്ങിയവര്‍ സംസാരിച്ചു.
News from our Regional Network
RELATED NEWS
