കുരിയാടി ആരോഗ്യ കേന്ദ്രം സി കെ നാണു എം എല്‍ എ നാടിനു സമര്‍പ്പിച്ചു

By news desk | Tuesday June 12th, 2018

SHARE NEWS

വടകര:തീരദേശ വികസന കോര്‍പ്പറേഷന്‍ 56 ലക്ഷം രൂപാ ചിലവില്‍ ചോറോട് പഞ്ചായത്തിലെ കുരിയാടിയില്‍ നിര്‍മ്മിച്ച ആരോഗ്യ ഉപകേന്ദ്രം സി.കെ.നാണു.എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നളിനി ഉപകേന്ദ്രത്തിന്റെ താക്കോല്‍ മെഡിക്കല്‍ ഓഫീസര്‍ ഡെയ്‌സി ഖോരേയ്ക്ക് കൈമാറി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.എം.അസീസ്,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ.രാജന്‍,കെ.കെ.തുളസി,ശ്യാംരാജ്,രാജേഷ് ചോറോട്,വി.സി.ഇക്ബാല്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില,ജെ.എച്ച്.ഐ മാരായ ജയരാജ്,ജിനി ബിയര്‍ലി,രാജേഷ്,തീരദേശ വികസന കോര്‍പ്പറേഷന്‍ ഓവര്‍സിയര്‍ ഷാനി,ആര്‍.കെ.മോഹനന്‍,സതീശന്‍ കുരിയാടി,സി.പി.ശ്രീധരന്‍,ഷിനി എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്