Categories
Flash News

വടകര സബ്ജയിലില്‍ ക്ഷേമ ദിന ആഘോഷം

വടകര: വടകര സബ്ജയിലില്‍ ക്ഷേമ ദിനം ആഘോഷിച്ചു . ഇന്നലെ സബ്ജയിലില്‍ നടന്ന ചടങ്ങില്‍ ജയില്‍ വകുപ്പ് ഉത്തരമേഖലാ ഡി .ഐ .ജി എം .കെ . വിനോദ് കുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു .

ജയില്‍ അന്തേവാസി കളെ മാനസിക ഉല്ലാസം നല്‍കി സ്വയം പര്യാപ്തത യും മാനസിക പരിവര്‍ത്തനവുമാണ് ജയില്‍വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു .ചടങ്ങില്‍ ഇതില്‍ ഉത്തരമേഖല ജയില്‍ റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ മുകേഷ് കെ .വി അധ്യക്ഷത വഹിച്ചു . വടകര ജില്ലാ ആശുപത്രി ആര്‍. എം. ഒ ഡോക്ടര്‍ ഷിബിന്‍ പി . കെ ചടങ്ങിന് മുഖ്യ പ്രഭാഷണം നടത്തി. വടകര റോട്ടറി ക്ലബ് വടകര സബ് ജയിലിലേക്ക് നല്‍കിയ ഫൈബര്‍ കസേരകള്‍ ഉത്തരമേഖലാ ഡി ഐ ജി എം കെ വിനോദ് കുമാര്‍ ഏറ്റുവാങ്ങി. ക്ഷേമ ദിനത്തിന്റെ ഭാഗമായി നടന്ന കലാപരിപാടികളില്‍ വിജയിച്ച അന്തേവാസികള്‍ക്ക് ഉള്ള സമ്മാന ദാനം
കോഴിക്കോട് സ്‌പെഷല്‍ സബ്ജയില്‍ സൂപ്രണ്ട് അഖില്‍ രാജ് കെ പി നിര്‍വഹിച്ചു.
ചടങ്ങിന് പ്രജിത് വി വി , വി . പി രാജന്‍ , ബാലറാം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വടകര സബ്ജയില്‍ സൂപ്രണ്ട് ഇ . വി. വിജേഷ് ചടങ്ങിന് സ്വാഗതവും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിധീഷ് പി.വി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് യുവ മജീഷ്യന്‍ ധനിലേഷ് മാജിക് ഷോ അവതരണ വും കലാ പരിപാടികളും അരങ്ങേറി .

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP