Categories
Flash News

സുഭിക്ഷ കേരളം പദ്ധതി ; മുടപ്പിലാവില്‍ നൂറുമേനി വിളവെടുപ്പ്

വടകര: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മണിയൂര്‍ പഞ്ചായത്തിലെ മുടപ്പിലാവില്‍ പൊയിലം കണ്ടി ക്ലസ്റ്ററില്‍ റോബസ്റ്റ് വാഴ വിളവെടുത്തു.ലോക് ഡൗണ്‍ സമയത്തു ഇരുപതോളം പേരുടെ കൂട്ടായ്മയില്‍ ക്ലസ്റ്ററില്‍ വാഴയ്ക്ക് പുറമെ മരച്ചീനി,മത്സ്യകൃഷി എന്നിവയും ഉണ്ടായിരുന്നു.


സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ജോലികള്‍ ചെയ്തിരുന്നവരാണ് കൃഷിയില്‍ നൂറുമേനി കൊയ്യ്തത്. വിവിധ തരത്തിലുള്ള മുന്നൂറോളം വാഴകളും , വിവിധയിനം മത്സ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ട വ്യക്തികളാണ് ഇവര്‍.പൂര്‍ണ്ണമായും ജൈവകൃഷി രീതിയാണ് പിന്‍തുടുരുന്നത് . കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയും അതോടൊപ്പം ഒരു വരുമാന മര്‍ഗവുമാണ് ഇവരുടെ ലക്ഷ്യം.
റോബസ്റ്റ് വാഴ വിളവെടുപ്പ് എഡിഎ പി രേണു( Assistant Director of Agriculture) ഉദ്ഘാടനം നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ എം കെ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ് അംഗം വി കെ വിജില ആശംസ നേര്‍ന്നു.
ക്ലസ്റ്റര്‍ സെക്രട്ടറി രാഗേഷ് മുടപ്പിലാവില്‍ സ്വാഗതവും പ്രസിഡന്റ് പി സി രമേശന്‍ നന്ദിയും പറഞ്ഞു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP