എസ് വൈ എസ് ഏറാമലയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

By | Wednesday January 9th, 2019

SHARE NEWS

വടകര: എസ് വൈ എസ് ഏറാമല യൂണിറ്റ് സാന്ത്വന കേന്ദ്രം ഉദ്ഘാടനത്തിന്റെ ഭാഗമായി എം. ദാസന്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കണ്ണടക്ക് ശുപാര്‍ശ ചെയ്തവര്‍ക്ക് സൗജന്യ കണ്ണട വിതരണം ചെയ്തു.

ഏറാമല സാന്ത്വന കേന്ദ്രത്തില്‍ വച്ച് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മൂസ്സ ഹാജി കയനടുത്ത് കണ്ണട വിതരണം ഉല്‍ഘാടനം ചെയ്തു. ഒ.പി മൊയ്തു മാസ്റ്റര്‍, മൊയ്തു ഹാജി കൂടത്താം കണ്ടി ആശംസകള്‍ അര്‍പ്പിച്ചു

. മറുവയില്‍ പോക്കര്‍ മാസ്റ്റര്‍, പുളിയുള്ളതില്‍ ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുഞ്ഞമ്മദ്മ പറമ്പത്ത്, മമ്മു പി കെ, മൊയ്തു തിരുവോത്ത്, ,അബ്ദുള്ള കോച്ചേരി, മഹമൂദ് പാനോളി, മറുവയില്‍ മൂസ തുടങ്ങിയവര്‍ പങ്കെടുത്തു. ഇസ്മായീല്‍ കുന്നോത്ത് സ്വാഗതവും അന്‍ഷാദ് വി കെ നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...