ശുചിത്വ ദിനത്തില്‍ എസ് വൈ എസ് പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

By | Monday June 1st, 2020

SHARE NEWS

വടകര : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശുചിത്വ ദിനത്തിന്റെ ഭാഗമായി എസ് വൈ എസ് അഴിയൂര്‍ സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.
അഴിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ശുചീകരണ
പ്രവര്‍ത്തനങ്ങളില്‍ ടീം ഒലീവ് സാന്ത്വനം പ്രവര്‍ത്തകര്‍ പങ്കാളികളായി.
പള്ളികള്‍, മദ്രസ,വിവിധ സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍,ഓടകള്‍ എന്നിവ വൃത്തിയാക്കി.

കുഞ്ഞിപ്പള്ളി,ചോമ്പാല,അത്താണിക്കല്‍, അഴിയൂര്‍, മനയില്‍ ഭാഗത്ത് പൊതു സ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനം നടത്തി.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്
സയ്യിദ് സമദ് മര്‍വ, റമീസ് എന്‍ പി,നിസാര്‍ പി കെ, ജംഷീദ് വമ്മേരി, അബ്ദുല്‍ അസീസ്,
ഫായിസ്,ഫൈസല്‍ ചോമ്പാല, ഷിയാദ്, എന്നിവര്‍ നേതൃത്വം നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്