Categories
Flash News

വടകരയില്‍ താലൂക്ക് തല പട്ടയമേള സംഘടിപ്പിച്ചു

വടകര: എല്ലാവര്‍ക്കും ഭൂമി എല്ലാം ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സന്ദേശവുമായി റവന്യൂ വകുപ്പ് താലൂക്ക് തലത്തില്‍ പട്ടയമേള നടത്തി. സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂരില്‍ നിര്‍വഹിച്ചു.

വടകര ബി ഇ എം ഹൈസ്‌കൂളില്‍ നടന്ന താലൂക്ക് തല മേളയില്‍ എംഎല്‍എമാരായ കെ കെ രമ, കെ പി കുഞ്ഞമ്മദ് കുട്ടി, ഇ കെ വിജയന്‍ എന്നിവര്‍ പട്ടയങ്ങള്‍ വിതരണം ചെയ്തു. താലൂക്കില്‍ അര്‍ഹത നേടിയ 310 പേരില്‍ 21 പേര്‍ക്കുള്ള പട്ടയങ്ങള്‍ മേളയില്‍ വിതരണം ചെയ്തു.

ബാക്കി പട്ടയങ്ങള്‍ വില്ലേജ് ഓഫീസുകളില്‍ വിതരണം നടത്തും.ആര്‍ ഡി ഒ സി ബിജു, വാര്‍ഡ് കൗണ്‍സിലര്‍ പ്രേമകുമാരി, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ആയ ടിപി ഗോപാലന്‍,ആര്‍ സത്യന്‍, പുറന്തോടത്ത് സുകുമാരന്‍, ടിവി ബാലകൃഷ്ണന്‍, വടയക്കണ്ടി നാരായണന്‍, പ്രദീപ് ചോമ്പാല, സികെ കരീം, കുളങ്ങര ചന്ദ്രന്‍, ആഷിക് തോട്ടോന്‍ എന്നിവര്‍ സംസാരിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP