Categories
Breaking News

വിലക്കയറ്റം തടയുന്നതിന് വടകര താലൂക്കില്‍ സപ്ലൈ ഓഫീസറുടെ മിന്നില്‍ പരിശോധന

വടകര: എല്‍പിജി ഗ്യാസ് ഡെലിവറി ജീവനക്കാര്‍ ഈടാക്കിയ അമിതവില ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കി. കോവിഡ്19 വ്യാപനമുള്ള സാഹചര്യത്തില്‍ വിപണിയിലെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും താലൂക്കിലെ വിവിധയിടങ്ങളില്‍ പരിശോധനയിലാണ് നടപടി.

പുതുപ്പണം ചീനം വീട് പള്ളിക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന മസക്കത്ത് ഷോപ്പിലെ ഇറച്ചി വ്യാപാരം അവസാനിപ്പിച്ചു.

വടകരയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും രുചി ഗോള്‍ഡ് പാമോയിലിന് അധിക വില ഈടാക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും വില കുറപ്പിക്കുകയും ചെയ്തു.
എല്‍പിജി സിലിണ്ടര്‍ വിതരണക്കാര്‍ അമിതവില ഈടാക്കുന്നതായി ഉള്ള വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും ചില ഡെലിവറി ജീവനക്കാര്‍ ഈടാക്കിയ അമിതവില ഉപഭോക്താക്കള്‍ക്ക് തിരികെ കൊടുപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി.സി, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞികൃഷ്ണന്‍ കെ.പി തുടങ്ങിയവര്‍ പങ്കെടുത്തു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP