ഷെർണ്ണൂരില്‍ ട്രെയിന്‍ പാളംതെറ്റി; വടകരയിലും യാത്രക്കാര്‍ വലഞ്ഞു

By | Tuesday February 26th, 2019

SHARE NEWS

 

വടകര:  ഷെർണ്ണൂർ സ്റ്റേഷന് തൊട്ടടുത്ത് ട്രെയിന്‍ പാളംതെറ്റിയതോടെ  ട്രെയിനുകള്‍ വൈകിയോടിയത്   വടകരയിലെ  യാത്രക്കാരെയും  വലച്ചു. ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് മെയിലാണ്  (12601) ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റിയത്.പാലക്കാട് ഭാഗത്തു നിന്നും ഷൊർണൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാർഡിന് സമീപമാണ് പാളം തെറ്റിയത്. ഷൊർണൂർ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതോടെ യാത്രക്കാര്‍ വലഞ്ഞു.

വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യാത്രക്കാര്‍ പലരും തിരിച്ചു മടങ്ങി.

ഇതോടെ ഷൊർണൂരിൽ നിന്നും കോഴിക്കോട്, തൃശ്ശൂർ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം മുടങ്ങി.

ബ്രേക്ക് അപ് വാൻ ഉൾപ്പെടെ അടിയന്തിര സംവിധാനങ്ങൾ ഷൊർണൂരിൽ തന്നെ ഉള്ളതിനാൽ ഉടൻ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു.

ചെന്നൈ-മംഗലാപുരം മെയിൽ പാളംതെറ്റിയതോടെ ഷൊർണ്ണൂർ-പാലക്കാട് റൂട്ടിലോടുന്ന മറ്റുട്രെയിനുകളും പലയിടത്തും പിടിച്ചിട്ടു. മംഗലാപുരം മെയിലിന് പിന്നിലായി എത്തിയ യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ്(16527) ഷൊർണൂരിന് സമീപം പിടിച്ചിട്ടിരിക്കുകയാണ്. രാവിലെ എട്ട് മണിക്ക് ഷൊർണൂരിൽനിന്ന് കോയമ്പത്തൂരിലേക്ക് യാത്രതിരിക്കേണ്ട കോയമ്പത്തൂർ പാസഞ്ചർ ഒന്നര മണിക്കൂർ വൈകി മാത്രമേ പുറപ്പെടുകയുള്ളു. ഗതാഗതം പുനസ്ഥാപിക്കാൻ സമയം എടുത്താൽ മറ്റു ട്രെയിനുകളും മണിക്കൂറുകൾ വൈകുമെന്നാണ് സൂചന.

 

മാണിക്കോത്ത് ക്ഷേത്രത്തിലെ ഒതേനക്കുറുപ്പ് പൈത്യക കളരി ശാലയിലെ വിശേഷങ്ങളിലേക്ക് ……………വീഡിയോ കാണാം…….https://youtu.be/8XQL_1S-9Vo

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്