Categories
Flash News

വടകരയിലും വില്യാപ്പള്ളിയിലും യൂത്ത് കോണ്‍ഗ്രസ്സിന്റെ ടാക്‌സ് പേ ബാക്ക് സമരം

വില്യാപ്പള്ളി: പെട്രോളിന്റേയും ഡീസലിന്റെയും പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതിക്കൊള്ളക്കെതിരെ വേറിട്ട സമരവുമായി യൂത്ത് കോണ്‍ഗ്രസ്സ്.

വില്യാപ്പള്ളി പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ വന്ന ആളുകള്‍ക്ക് നികുതിയിനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന 57 രൂപ ഓരോരുത്തര്‍ക്കും തിരിച്ചു കൊടുത്തായിരുന്നു പ്രതീകാത്മക സമരം.
പ്രതീകാത്മക സമരം യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗം സി.ആര്‍.സജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജി.ശ്രീനാഥ് അധ്യക്ഷത വഹിച്ചു.അനീഷ് സി.എച്ച്, നീധീഷ് കെ.ടി.കെ, ജാസിം മേമുണ്ട, സനയന്ദ് സുന്ദര്‍, അമല്‍ കെ.ടി എന്നിവര്‍ സംസാരിച്ചു.

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു


വടകര : പ്രീമിയം പെട്രോള്‍-ഡീസല്‍ വില ലിറ്ററിന് 100രൂപയില്‍ കൂടിയതിലും, അടിസ്ഥാന വില 34.50 രൂപയുള്ള സാദാ പെട്രോളിന് കേന്ദ്ര നികുതിയായി 33 രൂപയും,സംസ്ഥാന നികുതിയായി 24.23 രൂപയും, ഡീലര്‍ കമ്മീഷന്‍ ഇനത്തില്‍ 3.77 രൂപയുമടക്കം നികുതിയിനത്തില്‍ ചുമത്തി 95.50രൂപയോളം ഈടാക്കി പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര മുതല്‍ കൈനാട്ടി വരെ പ്രതിഷേധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

പ്രതിഷേധറാലി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. പി. ദുല്‍ഖിഫില്‍ ഉത്ഘാടനം ചെയ്തു. ‘കോവിഡ് കാലത്ത് വരുമാനം നഷ്ട്ടപ്പെട്ടു കഴിയുന്ന ജനങ്ങള്‍ക്ക് കനത്ത പ്രഹരമാണ് പെട്രോള്‍ഡീസല്‍ വിലവര്‍ദ്ധനവെന്നും,കോര്‍പറേറ്റ് താല്പര്യം മാത്രം സംരക്ഷിക്കുന്ന മോദി ഗവണ്മെന്റിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ന്നു വരുമെന്നും’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി .നിയോജക മണ്ഡലം പ്രസിഡന്റ് സുബിന്‍ മടപ്പള്ളി അധ്യക്ഷം വഹിച്ചു. അഡ്വ: നജ്മല്‍. പി. ടി. കെ, അജേഷ് കോയന്റവിട,രജിത്ത് കോട്ടക്കടവ്, രാഹുല്‍ രമേശ്,സജിത്ത്മാരാര്‍, അഖില്‍നാഥ്,അഭിരാം പ്രകാശ്,വിപിന്‍ പുറങ്കര ദക്കീല്‍. വി. പി,അഭിനന്ദ് ജെ മാധവ്, സാരംഗ്, അക്ഷയ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു..

കരിമ്പനപ്പാലം പെട്രോള്‍ പമ്പില്‍
ടാക്‌സ് പേ ബാക്ക്
സമരം

വടകര: അനിയന്ത്രിതമായ പെട്രോള്‍ വിലവര്‍ധനവിനെതിരെ വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.. കരിമ്പനപ്പാലം പെട്രോള്‍ പമ്പില്‍ പെട്രോള്‍ നിറച്ച ഉപഭോക്തക്കള്‍ക്ക് പെട്രോള്‍ നികുതി തിരികെ നല്‍കിയായിരുന്നു പ്രതിഷേധം…

പരിപാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി എസ് രഞ്ജിത്കുമാര്‍ ഉത്ഘാടനം ചെയ്തു.. യൂത്ത് കോണ്‍ഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് അജേഷ് കോയാന്റവിടെ അധ്യക്ഷം വഹിച്ചു.. വാര്‍ഡ് കോണ്‍സിലര്‍ പ്രദീശന്‍ സി വി. അഭിനന്ദ് ജെ മാധവ്. വിപിന്‍ പുറങ്കര. അക്ഷയ് സുരേഷ്. അനുഗ്രഹ് വി കെ. അഭിന്‍ എം കെ. അമല്‍ കെ വി..തുടങ്ങിയവര്‍ പങ്കെടുത്തു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP