വടകരയില്‍ പ്രഭാത സവാരിക്കിടെ പൂവാല ശല്യം യുവാവിനെ നാട്ടുകാര്‍ പിടികൂടി

By | Tuesday March 27th, 2018

SHARE NEWS

വടകര: പ്രഭാത സവാരിക്കിടെ സ്ത്രീകളെ ശല്യം ചെയ്യുന്നത് പതിവായ യുവാവിനെ നാട്ടുകാരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചെമ്മരത്തൂര്‍ സ്വദേശിയായ യുവാവ് ഇന്ന് രാവിലെ പിടികൂടിയത്.

മേമുണ്ട, ചല്ലിവയല്‍, ലോകനാര്‍കാവ് ,സിദ്ധാശ്രമം, കുറുമ്പയില്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു യുവാവിന്റെ പരാക്രമങ്ങള്‍ അരങ്ങേറിയത്.

പുലര്‍ച്ചെ സ്ത്രീകള്‍ റോഡരികിലൂടെ നടന്ന് പോകുമ്പോള്‍ സ്‌കൂട്ടറിലെത്തുന്ന ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. ഒറ്റയ്ക്ക് വരുന്ന സ്ത്രീകള്‍ക്ക് നേരയൊണ് ഇയാളുടെ പതിവ് പരാക്രമം.

യുവാവിന്റെ പരാക്രമം രൂക്ഷമായതോടെ പലയിടങ്ങളിലും വനിതകള്‍ പ്രഭാത സവാരി ഉപേക്ഷിച്ചു.

വെളുപ്പിന് മറ്റ് ആവശ്യങ്ങള്‍ക്ക് പോകുന്ന വനിതകളും യുവാവിന്റെ അതിക്രമത്തിന് ഇരയായതോടെ നാട്ടുകാര്‍ കാവലിരുന്ന് യുവാവിനെ പിടികൂടിയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...