Categories
Breaking News

യു കെ കുമാരന്റെ കഥപറയുന്ന കണാരന്‍കുട്ടി സിനിമയാകുന്നു

വടകര: കേരളസാഹിത്യ അക്കാദമി, വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ കരസ്ഥമാക്കിയ പ്രശസ്ത എഴുത്തുകാരന്‍ യു. കെ. കുമാരന്റെ കഥപറയുന്ന കണാരന്‍കുട്ടി എന്ന ബാലസാഹിത്യ കൃതിയെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു.

സിനിമയില്‍ കഥപറയുന്ന കണാരന്‍കുട്ടിയും അവന് കഥകള്‍ക്ക് വിഷയമുണ്ടാക്കി കൊടുക്കുന്ന ഇക്കുട്ടിയും, പൂച്ചാത്തിയും, മേക്കുട്ടിയും കൊപ്പാടനുമൊക്കെ കഥാ പാത്രങ്ങളായി വരുന്നു. ബാലതാരം മാസ്റ്റര്‍ ഡൊയ്ന്‍ ബെന്‍ കുര്യന്‍ ആണ് കേന്ദ്ര കഥാപാത്രമായി വരുന്നത്.

സി എം സി സിനിമാസിന്റെ ബാനറില്‍ ടി എന്‍ വസന്തകുമാര്‍ സംവിധാനം നിര്‍വഹിക്കുന്നു. മധു അമ്പാട്ട് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


കഥ, തിരക്കഥ, സംഭാഷണം എന്നിവ യു. കെ യുടെതാണ്.
പ്രകൃതിസ്‌നേഹവും, പരിസ്ഥിതി സംരക്ഷണവുമെല്ലാം ബാല മനസുകളില്‍ വേരൂന്നാന്‍ പര്യാപ്ത മാകുന്നത് കൂടെയാണ് ചിത്രത്തിന്റെ പ്രമേയം. ഡിസംബറില്‍ രാജസ്ഥാനിലും, പാലക്കാടുമായി ചിത്രീകരണം ആരംമ്പിക്കും.


പി എസ് ദീപക് രാജ്, എബിഡാന്‍ (എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ് )കെ. ജയകുമാര്‍ (ഗാനരചന )റോണി റാഫേല്‍ (സംഗീതം )ജയശീലന്‍ സദാനന്ദന്‍ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ )ഉണ്ണികൃഷ്ണന്‍ നെല്ലിക്കാട് (അ സോസിയേറ്റ് ഡയറക്ടര്‍ )വിജയ ശങ്കര്‍ (എഡിറ്റിംഗ് )വസന്ത് പെരിങ്ങോട് (കല )ബൈജു ബാലരാമപുരം (ചമയം )അനാമ (കോസ്റ്റുംസ് )ഗായത്രി അശോക് (ഡിസൈന്‍സ് )ടോണി മാഗ്മത്ത് (വി ഫ് ക്‌സ് ) റ്റിന്‍സി ഹേമ (കൊറിയോ ഗ്രാഫി )അജേഷ് ആവണി (സ്റ്റില്‍സ് )
ചിത്രാഞ്ജലി (സ്റ്റുഡിയോ )ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി (വിതരണം ) അജയ് തുണ്ടത്തില്‍ (പി ആര്‍ ഒ )

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP